Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:35 AM IST Updated On
date_range 4 March 2022 5:35 AM ISTMP വിജയഭേരി പരിശീലന ക്യാമ്പ് തുടങ്ങി
text_fieldsbookmark_border
വിജയഭേരി പരിശീലന ക്യാമ്പ് തുടങ്ങി വളാഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികളെയും ഉന്നത വിജയത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ വിജയഭേരി പഠന-പരിശീലന ക്യാമ്പ് ആരംഭിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.വി. ഷീല, പി. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. എസ്.ആർ.ജി കൺവീനർ എം.വി. ജെയ്സൻ സ്വാഗതവും വിജയഭേരി കോഓഡിനേറ്റർ സുരേഷ് പൂവാട്ടുമീത്തൽ നന്ദിയും പറഞ്ഞു. ദിലീപ് നടുവണ്ണൂർ ക്ലാസെടുത്തു. ഫോട്ടോ : MP VNCY 1 vijayabheri VHSS.jpg വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച വിജയഭേരി പഠന പരിശീലന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
