കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ നീക്കം: മലബാര്‍ െഡവലപ്മെന്റ് ഫോറം ധർണ നടത്തി
text_fieldsകരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം തകര്‍ക്കാനുള്ള കോര്‍പറേറ്റ് ശ്രമങ്ങള്‍
തടയടണമെന്നാവശ്യപ്പെട്ട് മലബാര്‍ െഡവലപ്മെന്റ് ഫോറം വിമാനത്താവള പരിസരത്ത്
നടത്തിയ ധര്‍ണ
കരിപ്പൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കാനുള്ള കോർപറേറ്റ് ലോബിയുടെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് മലബാർ െഡവലപ്മെന്റ് ഫോറം കരിപ്പൂരില്‍ വിമാനത്താവള പരിസരത്ത് ധർണ നടത്തി. പൈലറ്റിന്റെ പിഴവിനാലുണ്ടായ വിമാന ദുരന്തത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള സർവിസ് അനുമതി നിഷേധിച്ചത് നെടുമ്പാശ്ശേരി സ്വകാര്യ വിമാനത്താവളത്തെ സഹായിക്കാനാണെന്നും ഇത് കോർപറേറ്റുകളുടെ സ്ഥാപിത താൽപര്യത്തിന്റെ ഭാഗമാണെന്നും എം.ഡി.എഫ് ആരോപിച്ചു.
റെസ വിപുലീകരണം വൈകിപ്പിക്കുന്ന മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കുക, പാരിസ്ഥിതിക നടപടി ക്രമങ്ങള്‍ ഏകജാലക സംവിധാനത്തോടെ കൈകാര്യം ചെയ്യുക, ഹജ്ജ് തീര്‍ഥാടനത്തിന് വലിയ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ താൽക്കാലിക അനുമതി നല്കി വന്‍ യാത്രാക്കൂലി ഈടാക്കിയുള്ള ചൂഷണത്തിന് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
എം.ഡി.എഫ് പ്രസിഡന്റ് കെ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖൈസ് അഹമ്മദ്, ട്രഷറര്‍ പി.പി. ശബിര്‍ ഉസ്മാന്, റോണി ജോണ്‍, കെ.വി. ഇസ്ഹാഖ്, ശാഫി ചേലേമ്പ്ര, ജലീല്‍ കുറ്റിച്ചിറ, ഇസ് മയില്‍ പുനത്തില്‍, കെ.എം. ബഷീര്‍ മണ്ണൂര്‍, പി.ടി. അഹമ്മദ് കോയ, മുഹമ്മദ് കോയ പാണ്ടികശാല, ഗണേഷ് ഉള്ളൂര്‍, യു. അഷ്റഫ്, സ്വാലിഹ് ബറാമി , കെ.വി. അഷ്റഫ്, ജസീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

