ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ വളൻറിയറായി ഉമ്മയും മകളും
text_fieldsപരിചരണ കേന്ദ്രത്തിൽ സാജിതയും അഞ്ജലയും
ചങ്ങരംകുളം: കോവിഡ് രോഗികൾക്കായി സജ്ജമാക്കിയ ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ വളൻറിയറായി ആലങ്കോട് പഞ്ചായത്തിലെ പന്താവൂർ സ്വദേശികളായ സാജിതയും മകൾ അഞ്ജലയും.
പതിനഞ്ച് ദിവസമായി ഇവർ കാലടി ഗ്രാമപഞ്ചായത്തിലെ കണ്ടനകം ഗൃഹ വാസ പരിചരണ കേന്ദ്രത്തിൽ രോഗികൾക്കായി സൗജന്യ സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്.
മലപ്പുറം ജില്ല ട്രോമ കെയറിെൻറ കീഴിൽ ചങ്ങരംകുളം യൂനിറ്റ് അംഗങ്ങളാണ് ഇവർ. കോഴിക്കോട് എ.യു.ഡബ്ല്യ.എച്ച് കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് അഞ്ജല. മൂക്കുതല ഹയർസെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി പരീക്ഷ കേന്ദ്രത്തിൽ മുഴുവൻ ദിവസങ്ങളിലും ഇരുവരും സേവനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

