Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെട്രോൾ പമ്പിൽനിന്ന്​...

പെട്രോൾ പമ്പിൽനിന്ന്​ അഞ്ചു ലക്ഷത്തിലേറെ കവർന്നു

text_fields
bookmark_border
petrol pumb theft
cancel
camera_alt

വള്ളുവമ്പ്രത്ത് മോ​ഷ​ണം ന​ട​ന്ന പെ​ട്രോ​ൾ പ​മ്പ്​ ഫോ​റ​ൻ​സി​ക് വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധി​ക്കു​ന്നു

വ​ള്ളു​വ​മ്പ്രം: വ​ള്ളു​വ​മ്പ്രം ആ​ലു​ങ്ങ​പൊ​റ്റ​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ പെ​ട്രോ​ൾ പ​മ്പി​ൽ മോ​ഷ​ണം. 5,05,000 രൂ​പ ന​ഷ്​​ട​പ്പെ​ട്ടു. നി​ല​മ്പൂ​ർ സ്വ​ദേ​ശി​നി എം.​കെ. ഷ​ർ​മി​ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ദി​ത്യ പെ​ട്രോ​ളി​യ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച ര​ണ്ടി​നാ​യി​രു​ന്നു​ സം​ഭ​വം. ഓ​ഫി​സി​ന് പി​റ​കി​ലെ കോ​ണി വ​ഴി ക​യ​റി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന മു​ക​ളി​ലെ മു​റി​യു​ടെ വാ​തി​ൽ പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ​ ശേ​ഷ​മാ​യി​രു​ന്നു​ മോ​ഷ​ണം.

ഓ​ഫി​സി​െൻറ വാ​തി​ൽ പൊ​ളി​ച്ച്​ അ​ക​ത്തു​ക​ട​ന്ന്​ മേ​ശ കു​ത്തി​ത്തു​റ​ക്കു​ക​യാ​യി​രു​ന്നു. സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ത്തി​ൽ താ​ടി വ​ള​ർ​ത്തി​യ ഒ​രാ​ളാ​ണ് മോ​ഷ്​​ടാ​വെ​ന്ന്​ ക​ണ്ടെ​ത്തി. 1.59ഓ​ടെ സ്ഥ​ല​ത്തെ​ത്തി​യ ഇ​യാ​ൾ മ​ഴ​ക്കോ​ട്ട്, ഷൂ, ​ത​ല​പ്പാ​വ്, ഗ്ലൗ​സ്, മാ​സ്ക്​ എ​ന്നി​വ ധ​രി​ച്ചി​ട്ടു​ണ്ട്. 2.15ന​കം തി​രി​ച്ചു​പോ​കു​ന്ന​തും ദൃ​ശ്യ​ത്തി​ലു​ണ്ട്.

ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ലം പ​രി​ശോ​ധി​ച്ചു. മ​ഞ്ചേ​രി ​െപാ​ലീ​സ് കേ​സെ​ടു​ത്തു. സി.​ഐ കെ.​പി. അ​ഭി​ലാ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സു​രേ​ഷ് കു​മാ​റി​നാ​ണ്​ അ​ന്വേ​ഷ​ണ ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money stolentheft in petrol pump
News Summary - More than Rs 5 lakh was stolen from a petrol pump
Next Story