മഴക്കാല രോഗ വ്യാപനം; ജാഗ്രത വേണം
text_fieldsമലപ്പുറം: മഴ ശക്തമായതോടെ മഴക്കാല രോഗങ്ങളും വർധിക്കുന്നു. ജില്ലയുടെ പലഭാഗങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്്. നാലു ദിവസത്തിനിടെ നിരവധി പേരാണ് വിവിധ പനികൾ ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്.
വ്യാഴാഴ്ച ആരോഗ്യ വകുപ്പിെൻറ കണക്ക് പ്രകാരം 566 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. രണ്ടു പേർക്ക് െഡങ്കിപ്പനിയും സ്ഥിരീകരിച്ചു. എട്ടു പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോെടയും ചികിത്സ തേടി. ഒരാൾക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച 365 പേർ പനി ബാധിച്ച് ചികിത്സ തേടി. രണ്ടു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച 491 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. അഞ്ചു പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. മഴക്കാല രോഗങ്ങൾ വർധിക്കുന്ന സമയമായതിനാൽ കൃത്യമായി പരിസര ശുചീകരണം നടത്തി എലി, കൊതുക്, ഈച്ച തുടങ്ങിയവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഓരോ വാര്‍ഡിലും 30,000 രൂപ വരെ ചെലവഴിക്കാൻ അനുമതിയുണ്ട്.
ഇതില്‍ 10,000 രൂപ വീതം ദേശീയ ആരോഗ്യ ദൗത്യവും ശുചിത്വ മിഷനും നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് 10,000 രൂപയും വിനിയോഗിക്കണം. വാര്‍ഡ് തല പ്രവര്‍ത്തന രേഖയുടെ ആവശ്യകത അനുസരിച്ചാണ് ഈ തുക ചെലവഴിക്കേണ്ടത്.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
ഡെങ്കിപ്പനി
കൊതുക് പടരുന്നതിനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കണം, വീടിെൻറ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാധ്യതകള്‍ ഒഴിവാക്കണം, ഫ്രിഡ്ജ് ട്രേ, കൂളര്‍ ട്രേ, ഇന്‍ഡോര്‍ ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുകു ലാര്‍വകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. കൊതുകു കടി ഏല്‍ക്കാതിരിക്കാന്‍ കൊതുക് നശീകരണ ഉപാധികള്‍ ഉപയോഗിക്കണം. റബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ഇല്ലാത്ത സമയത്ത് ചിരട്ടകള്‍ കമഴ്ത്തി വെക്കണം. തോട്ടങ്ങളില്‍ പാളകളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാന്‍ സാധ്യത ഉള്ളതിനാല്‍ പാളകള്‍ കീറി ഇടുകയോ ഒരു വള്ളിയില്‍ തൂക്കി ഇടുകയോ ചെയ്യണം.
ആവശ്യമായ സാഹചര്യങ്ങളില്‍ സ്പ്രേയിങ്, ഫോഗിങ് മുതലായവ ചെയ്യുക. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം.
എലിപ്പനി
പ്രധാനമായും എലിയുടെ മൂത്രത്തിലൂടെയാണ് രോഗം പകരുന്നത്.
അതിനാല്‍, എലിമൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള സാഹചര്യം ഒഴിവാക്കുക. കാലുകളില്‍ മുറിവുകളുള്ളവര്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. അഥവാ ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ ശരിയായ വിധത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. പ്രതിരോധത്തിന്ന് വേണ്ടി ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന രീതിയില്‍ ഡോക്സീസൈക്കിളിന്‍ ഗുളികകള്‍ കഴിക്കുക.
വെള്ളത്തില്‍ നിന്ന് കയറിയതിനു ശേഷം കാലുകള്‍ സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ കഴുകുക.
മഞ്ഞപ്പിത്തം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ ചെയ്യുക, മലമൂത്ര വിസര്ജനത്തിന്ന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, തണുത്തതും പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക, ആഹാരം കഴിക്കുന്നതിനു മുമ്പും, കുട്ടികള്‍ക്ക് നല്കുന്നതിനു മുമ്പും പാത്രങ്ങള്‍, സ്പൂണ്‍ മുതലായവ ചൂടുവെള്ളത്തില്‍ കഴുകുക, സ്വയം ചികിത്സ അപകടമാണ്. അസുഖം വന്നാല്‍ ഉടന്‍തന്നെ ശരിയായ വൈദ്യസഹായം തേടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

