പ്രിയ ശിഷ്യനെ ആദരിക്കാന്‍ അധ്യാപകനും സഹപാഠികളും വീണ്ടും ഒത്തുചേര്‍ന്നു
text_fieldsസംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് മുഹമ്മദ് ഷാജഹാനെ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ആദരിക്കുന്നു
പുളിക്കല്‍: പ്രിയ ശിഷ്യനെ ആദരിക്കാന്‍ ക്ലാസധ്യാപകനും സഹപാഠികളും വീണ്ടും ഒത്തുചേര്‍ന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് മുഹമ്മദ് ഷാജഹാനെ ആദരിക്കാനാണ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലാസ് അധ്യാപകനും സഹപാഠികളും ഒത്തുചേര്‍ന്നത്.
പുളിക്കല്‍ എ.എം.എം ഹൈസ്കൂളിലെ 1989 എസ്.എസ്.എല്‍.സി ബാച്ച് 10 ബി ഡിവിഷനില്‍ പഠിച്ച പ്രിയ ശിഷ്യന് അതേ ക്ലാസിലെ മുപ്പതിലധികം വരുന്ന കൂട്ടുകാരുടെ സാന്നിധ്യത്തില്‍ ക്ലാസ് അധ്യാപകന് ജമാല്‍ മാസ്റ്റര്‍ ഉപഹാരം നല്‍കിയത് ഒരപൂര്‍വ കാഴ്ചയായി. സ്നേഹക്കൂട് എന്ന പേരില്‍ ഇതേ ക്ലാസിലെ വിദ്യാര്‍ഥികള്‍ 2013ലും 2015ലും നേരത്തേ ഒത്തുചേര്‍ന്നിരുന്നു. ക്ലാസ് അധ്യാപകന് ജമാല്‍ മാസ്റ്ററും ഡെപ്യൂട്ടി എച്ച്.എം കബീര്‍ മാസ്റ്ററും ചേര്‍ന്ന് ഉപഹാരം നല്കി.
അന്നത്തെ അധ്യാപകരായിരുന്ന പി.എന്‍. മുഹമ്മദ്, മത്തായി, രാധ, കൗസല്യ എന്നിവര്‍ ഓണ്‍ലൈനിലൂടെ ആശംസകളര്‍പ്പിച്ചു. മുഹമ്മദ് മാടശ്ശേരി, കെ.വി. മുജീബ് റഹ്മാന്, നദീര്‍ നാലകത്ത്, കെ. ജുമൈല, പി. അബ്ദുല്‍ അസീസ്, ഷാഫി ഖുറൈശി, കെ.സി. ശംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്കി. അഡ്വ. മുജീബ് റഹ്മാന്, ഹബീബ നാലകത്ത്, പി.എന്‍. സുലൈഖ, കെ.സി. ജമാലുദ്ദീന്‍, കെ.ടി. വഹീദ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

