വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷണം: പ്രതി അറസ്റ്റിൽ
text_fieldsമേലാറ്റൂർ: വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീനാണ് (47) അറസ്റ്റിലായത്. കഴിഞ്ഞ 30ന് ചെമ്മാണിയോട് പാതിരക്കുളത്ത് വീട്ടിൽ രാമകൃഷ്ണന്റെ വീട്ടിൽനിന്നാണ് മൊബൈൽ ഫോൺ മോഷണം പോയത്. വീടിന്റെ പിറകുവശത്തെ വാതിലിലൂടെ അകത്തുകടന്നാണ് ഇയാൾ മൊബൈൽ ഫോൺ കവർച്ച നടത്തിയത്. വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങളും കളവുപോയ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടുകൂടി കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽനിന്നും കളവു പോയ മൊബൈൽ ഫോൺ കണ്ടെടുത്തു.
മേലാറ്റൂർ ഇൻസ്പെക്ടർ എ.സി. മനോജ് കുമാർ, സബ് ഇൻസ്പെക്ടർ കെ. പ്രദീപ്, പാണ്ടിക്കാട് സബ് ഇൻസ്പെക്ടർ മൻസൂർ, എ.എസ്.ഐ ഫക്രുദീൻ അലി, കെ. വിനോദ്, എസ്.സി.പി.ഒമാരായ വിപിൻ ചന്ദ്രൻ, മുഹമ്മദ് സുഹൈൽ, സി.പി.ഒമാരായ ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

