Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmn mm കൃഷിയിടത്തിൽ...

mn mm കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കർഷകന്‍റെ വീട് ജപ്​തി ഭീഷണിയിൽ

text_fields
bookmark_border
കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കർഷകന്‍റെ വീട് ജപ്​തി ഭീഷണിയിൽ വണ്ടൂർ: കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർഷകൻ കാരാട് കരിക്കപ്പൊയിൽ സ്വദേശി ഇറക്കൽ മോഹൻദാസിന്‍റെ വീട് ജപ്​തി ഭീഷണിയിൽ. മരണകാരണം കൃഷിയെ തുടർന്നുള്ള സാമ്പത്തിക ബാധ്യതയാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് മോഹൻദാസിനെ കാപ്പിൽ തോടിന്​ സമീപത്തെ വാഴത്തോട്ടത്തിൽ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. 20 വർഷത്തിലധികമായി മോഹൻദാസ് പാട്ടകൃഷിയിൽ സജീവമായിരുന്നു. കൃഷിക്ക് പ്രധാനമായും ബാങ്ക്​ വായ്പയെയാണ് ആശ്രയിച്ചിരുന്നത്. കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും കാരണം കൃഷി നഷ്ടത്തിലായാലും മോഹൻദാസ് കൃഷിയിൽനിന്ന്​ പിന്മാറിയിരുന്നില്ല. ഇതിനാൽ, വരുമാനം കുറയുകയും ബാധ്യത കൂടുകയുമായിരുന്നു. കൃഷിവകുപ്പിൽനിന്ന്​ കാര്യമായ സഹായം കിട്ടിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. 10 സെന്‍റ്​ സ്ഥലത്തെ വീട് ജപ്തി ഭീഷണിയിലാണ്. ഇതാണ് മരണത്തിലേക്ക്​ നയിച്ചതെന്നും സർക്കാർ സഹായിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. MN Wdr Mohandas - ചിത്രം -
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story