Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTMM ok ചേലക്കരയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായെത്തിയ രണ്ട് പേർ അറസ്റ്റിൽ
text_fieldsbookmark_border
MM ALSO ബൈക്ക് മോഷണം; പെരിന്തൽമണ്ണ സ്വദേശിയടക്കം രണ്ടുപേർ അറസ്റ്റിൽ ചാവക്കാട്: ചേലക്കരയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായെത്തിയ രണ്ടുപേർ അറസ്റ്റിൽ. നിരവധി മോഷണക്കേസുകളിൽ പ്രതികളായ പാലക്കാട് മൂളിപ്പറമ്പ് മഞ്ഞക്കട്ടുവളപ്പിൽ അജീഷ് (33), മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പുതിയ വാരിയത്ത് വിജയൻ (45) എന്നിവരെയാണ് ചാവക്കാട് എസ്.ഐ യു.കെ. ഷാജഹാൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മോഷണക്കേസ് പ്രതികളായ രണ്ടുപേർ ചാവക്കാട് ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ചാവക്കാട്-ഏനാമാവ് റോഡിൽ പരിശോധന നടത്തുകയായിരുന്നു. അതിനിടയിലാണ് നമ്പർ പ്ലേറ്റിലെ അക്കങ്ങൾ ചുരണ്ടിമാറ്റിയ ബൈക്കുമായി ഇവർ എത്തിയത്. ചോദ്യം ചെയ്തപ്പോൾ ഒരാൾ പരിഭ്രമിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് വാഹനം മോഷ്ടിച്ചതാണെന്നത് ഉറപ്പായത്. ഗുരുവായൂർ, കുന്നംകുളം തുടങ്ങി വിവിധ സ്റ്റേഷനുകകളിൽ നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. സി.പി.ഒമാരായ ബിനീഷ്, പ്രവീൺ, അനീഷ് നാഥ്, സതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. ഫോട്ടോ: tc ckd Prethi Ajeesh, tc ckd Prethi Vijayan അജീഷ് (താടിയുള്ളയാൾ), വിജയൻ (താടിയില്ല)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story