വീട്ടമ്മയുടെ തിരോധാനം: അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാവുന്നു
text_fieldsതുവ്വൂർ: ദുരൂഹസാഹചര്യത്തിൽ വീട്ടമ്മയെ കാണാതായതായി പരാതി. പള്ളിപ്പറമ്പാലെ മാങ്കുത്ത് സുജിതയെയാണ് (35) വെള്ളിയാഴ്ച മുതൽ കാണാതായത്. യുവതിയുടെ ബന്ധുക്കൾ കരുവാരകുണ്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുടുംബശ്രീ പ്രവർത്തകയായ സുജിത അക്കരപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടന്ന വെള്ളിയാഴ്ച പകൽ ഗ്രാമപഞ്ചായത്ത് പരിസരത്തുണ്ടായിരുന്നു. ഇവിടെനിന്ന് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പോയതാണ്. പിന്നീട് ഒരുവിവരവും ലഭ്യമായിട്ടില്ല. പലയിടത്തും അന്വേഷിച്ചു.
തുടർന്നാണ് കുടുംബം പരാതി നൽകിയത്. ഭർത്താവും 13 വയസ്സുള്ള മകനുമുണ്ട്. ദുരൂഹത നീക്കണമെന്നും അന്വേഷണം ഊർജിതമാക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ജ്യോതി, വൈസ് പ്രസിഡന്റ് ടി.എ. ജലീൽ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

