Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ലയിൽ 26 േഡാക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു; നിയമനനടപടികൾ പുരോഗമിക്കുന്നെന്ന് മന്ത്രി

text_fields
bookmark_border
Fake doctor arrested
cancel
camera_alt

പ്രതീകാത്മക ചിത്രം

മലപ്പുറം: ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ 26 േഡാക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിയമസഭയിൽ ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് െമഡിക്കൽ ഓഫിസറുടെ ഒന്നും സിവിൽ സർജന്റെ മൂന്നും സീനിയർ കൺസൽട്ടന്റിന്റെ ഗൈനക്കോളജി) രണ്ടും തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

കൺസൽട്ടന്റിന്റെ 17 തസ്തികകളാണ് നിയമനം കാത്തുകിടക്കുന്നത്. ഓർത്തോ- മൂന്ന്, ജനറൽ െമഡിസിൻ, ഇ.എൻ.ടി, പീഡിയാട്രിക്, അനസ്തേഷ്യ, ജനറൽ സർജറി, ൈഗനക്കോളജി രണ്ടു വീതം, നെഫ്രോളജി, റേഡിയോതെറപ്പി -ഒന്നു വീതം ഒഴിവുകളാണുള്ളത്. ജനറൽ മെഡിസിൻ, ൈസക്യാട്രി, ൈഗനക്കോളജി വിഭാഗങ്ങളിൽ ജൂനിയർ കൺസൽട്ടന്റിന്റെ ഓരോ തസ്തികകളിലും ഡോക്ടർമാരില്ല.

ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ജൂനിയർ കൺസൽട്ടന്റ്, കൺസൽട്ടന്റ്, സീനിയർ കൺസൽട്ടന്റ് തസ്തികകളിലെ ഒഴിവുകൾ സ്ഥലംമാറ്റം, പ്രൊവിഷനൽ പ്രമോഷൻ, പ്ലേസ്മെന്റ് എന്നിവ മുഖേന വേഗത്തിൽ നികത്താനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 26 Doctor Posts Vacant in Malappuram Govt Hospitals: Minister Assures Action
Next Story