കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ മിനി മോർച്ചറി ആരംഭിച്ചു
text_fieldsകുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ മിനി മോർച്ചറി ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി
നിർവഹിക്കുന്നു
കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയിൽ ഫ്രീസർ സൗകര്യത്തോടുകൂടിയുള്ള മിനി മോർച്ചറി പ്രവർത്തനമരംഭിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് റംല കറത്തൊടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റിംഷാനി സാഹിർ, ആയിഷ ചിറ്റകത്തു, സഹീർ മാസ്റ്റർ, ഫസൽ അലി സക്കാഫ് തങ്ങൾ, കുഞ്ഞു മൊയ്തീൻ ഹാജി, അരവിന്ദാക്ഷൻ, സി.വ. മുസ്തഫ, മെഡിക്കൽ ഓഫിസർ ഡോ. ടി.കെ. അലിയാമു, ശംഭു, കുഞ്ഞുമുഹമ്മദ്, ഷീജ, ഗ്ലാഡ്സ്റ്റൺ തുടങ്ങിയവർ സംബന്ധിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. ആസാദ് സ്വാഗതം പറഞ്ഞു.

