Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmg

mg

text_fields
bookmark_border
നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ പ്രധാനമന്ത്രി ഇടപെടണം -പ്രവാസി സംഘം തൃശൂർ: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ്​ നേരിട്ട് ഇടപെടണം. യെമനിലെ ക്ലിനിക് നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശീയനായ യുവാവി‍ൻെറ മരണമാണ് ഇവരുടെ വധശിക്ഷ വിധിയിലേക്ക് എത്തിച്ചത്. എംബസിയുടെ ഭാഗത്തുനിന്ന്​ ഇടപെടാന്‍ കഴിയാത്തത്​ കേസ് നടത്തിപ്പിനെ ബാധിച്ചു. ഇവരുടെ മോചനത്തിനായി ലോക കേരള സഭാംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം അന്താരാഷ്​ട്ര തലത്തില്‍ സമ്മർദം ശക്തമാക്കണം. സംസ്​ഥാന സര്‍ക്കാറി‍ൻെറ നോര്‍ക്ക വിദേശമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പാര്‍ലമൻെറംഗങ്ങളും രാഷ്​ട്രീയകക്ഷികളും ശക്തമായി ഇടപെടണമെന്നും സംസ്​ഥാന പ്രസിഡൻറ്​ പി.ടി. കുഞ്ഞുമുഹമ്മദും ജനറൽ സെക്രട്ടറി കെ.വി. അബ്​ദുള്‍ ഖാദര്‍ എം.എല്‍.എയും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story