മെസ്സി ഫാൻസ് ഷോ: പ്രഥമ പരിഗണന കാലിക്കറ്റ് കാമ്പസിന് -മന്ത്രി
text_fieldsകായിക മന്ത്രി വി.അബ്ദുറഹ്മാൻ, ലയണൽ മെസ്സി
തേഞ്ഞിപ്പലം: അർജൈന്റൻ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി മലബാറില്‍ നടത്തുന്ന ഫാന്‍സ് ഷോക്ക് പ്രഥമ പരിഗണന കാലിക്കറ്റ് സർവകലാശാല കാമ്പസിനായിരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. കാലിക്കറ്റ് സര്‍വകലാശാലയുടെ 2024-25 വര്‍ഷത്തെ കായിക പുരസ്കാരങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
20ലേറെ ഒളിമ്പ്യന്മാരും നിരവധി അര്‍ജുന ജേതാക്കളുമുള്ള കാലിക്കറ്റ് രാജ്യത്തിന് മാതൃകയാണ്. രാജ്യത്താദ്യമായി കോളജ് സ്പോര്‍ട്സ് ലീഗ് തുടങ്ങിയതും നേട്ടമാണ്. കേരളത്തിലെ കോളജുകളിലും സര്‍വകലാശാലകളിലും സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും ഉള്‍പ്പെടെയുള്ള കായികവികസനം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കുന്നതിന് സ്ഥലം ലഭ്യമാക്കാനായി വൈസ്ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

