ഗതാഗതം തടസ്സപ്പെടുത്തി ആഹ്ലാദ പ്രകടനം; അറുപതോളം പേർക്കെതിരെ കേസ്
text_fieldsമേലാറ്റൂർ: വാഹന ഗതാഗതം തടസപ്പെടുത്തി ആഹ്ലാദ പ്രകടനം നടത്തിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻറ്, വാർഡംഗങ്ങൾ ഉൾപ്പെടെ 60 ഓളം പേർക്കെതിരെ കേസെടുത്തു. കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മൂസക്കുട്ടി ഉൾപ്പെടെ വാർഡംഗങ്ങളും യു.ഡി.എഫ് നേതാക്കളുമായ പത്തു പേർക്കെതിരെയും പ്രകടനത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെയുമാണ് മേലാറ്റൂർ പൊലീസ് കേസെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിൽ വലിയ ഭൂരിപക്ഷത്തിൽ ഭരണം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നേതൃത്വത്തിൽ ഡി.ജെ വാഹനങ്ങൾ ഉൾപ്പെടെ അണിനിരത്തി പ്രകടനം സംഘടിപ്പിച്ചത്. അരിക്കണ്ടംപാക്ക് മുതൽ പട്ടിക്കാട് കമാനം വരെ നടത്തിയ ആഹ്ലാദപ്രകടനത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. അനുമതിയില്ലാതെ പൊതുജനങ്ങൾക്കും വാഹനയാത്രക്കാർക്കും മാർഗ തടസമുണ്ടാക്കിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡി.ജെ വാഹനവും പൊലീസ് പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

