Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMelatturchevron_rightപ​ക്ഷി​വി​ൽ​പ​ന...

പ​ക്ഷി​വി​ൽ​പ​ന ശാ​ല​യി​ൽ​നി​ന്ന്​ ല​വ്​ ബേ​ർ​ഡ്​​സു​ക​ളും പ്രാ​വു​ക​ളും മോ​ഷ​ണം പോ​യി

text_fields
bookmark_border
പ​ക്ഷി​വി​ൽ​പ​ന ശാ​ല​യി​ൽ​നി​ന്ന്​ ല​വ്​ ബേ​ർ​ഡ്​​സു​ക​ളും പ്രാ​വു​ക​ളും മോ​ഷ​ണം പോ​യി
cancel

മേ​ലാ​റ്റൂ​ർ: പ​ട്ടി​ക്കാ​ട്​ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ന്​ സ​മീ​പ​ത്തെ പ​ക്ഷി​വി​ൽ​പ​ന ശാ​ല​യി​ൽ​നി​ന്ന്​ ല​വ്​ ബേ​ർ​ഡ്​​സു​ക​ളും പ്രാ​വു​ക​ളും മോ​ഷ​ണം പോ​യി.

റോ​സ്​ ലാ​ൻ​ഡ്​ ഫി​ഷ്​ ആ​ൻ​ഡ്​ പെ​റ്റ്​​സ്​ കോ​ർ​ണ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ക​ട​യ​ട​ച്ച്​​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ്​ സം​ഭ​വ​മ​റി​യു​ന്ന​ത്.

സ്ഥാ​പ​ന​ത്തി​​െൻറ മു​ൻ​വ​ശ​ത്തു​ള്ള ​​​പ്ലൈ​വു​ഡ്​ പൊ​ളി​ച്ചാ​ണ്​ മോ​ഷ്​​ടാ​വ്​ അ​ക​ത്ത്​ ക​ട​ന്ന​ത്. വി​ല​പി​ടി​പ്പു​ള്ള ര​ണ്ട്​ ആ​ഫ്രി​ക്ക​ൻ ല​വ്​ ബേ​ർ​ഡ്​​സും ആ​റ്​ പ്രാ​വു​ക​ളു​മാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട​ത്.

ഇ​വ​ക്ക്​ 15,000 രൂ​പ വി​ല വ​രും. ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ മേ​ലാ​റ്റൂ​ർ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftmelatturpet showroom
Next Story