Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMelatturchevron_rightവിഭാഗീയത:...

വിഭാഗീയത: പിരിച്ചുവിട്ട സി.പി.എം ലോക്കൽ സമ്മേളനം 18ന്

text_fields
bookmark_border
cpm
cancel

മേ​ലാ​റ്റൂ​ർ: വി​ഭാ​ഗീ​യ​ത​യെ തു​ട​ർ​ന്ന്​ അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​വാ​തെ നി​ർ​ത്തി​വെ​ച്ച സി.​പി.​എം എ​ട​പ്പ​റ്റ ലോ​ക്ക​ൽ സ​മ്മേ​ള​നം വ്യാ​ഴാ​ഴ്​​ച ന​ട​ക്കും. നി​ർ​ത്തി​വെ​ച്ച സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി മേ​ലാ​റ്റൂ​ർ ആ​ർ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ വൈ​കീ​ട്ട്​ നാ​ലി​നാ​ണ്​ സ​മ്മേ​ള​നം. 16 ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്നാ​യി 84 അം​ഗ​ങ്ങ​ൾ പ​െ​ങ്ക​ടു​ത്ത ആ​ദ്യ സ​മ്മേ​ള​നം ന​വം​ബ​ർ ഏ​ഴി​ന്​​ എ​ട​പ്പ​റ്റ മൂ​നാ​ടി​യി​ലാ​ണ്​ ന​ട​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ക​യും വോ​െ​ട്ട​ണ്ണു​ന്ന​തി​ന്​ മു​മ്പാ​യി മേ​ൽ​ക​മ്മി​റ്റി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ വി​ഭാ​ഗീ​യ​ത ക​ണ്ടെ​ത്തു​ക​യും ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​​ യോ​ഗം പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. അം​ഗ​ങ്ങ​ളെ​യോ ഏ​രി​യ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളെ​യോ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നി​ല്ല.

ഏ​ക​ക​ണ്ഠ​മാ​യി എ​ൽ.​സി അം​ഗ​ങ്ങ​ളെ തീ​രു​മാ​നി​ക്ക​ണ​മെ​ന്ന നി​ര്‍ദേ​ശ​ത്തെ മ​റി​ക​ട​ന്ന് 13 അം​ഗ ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ വി​മ​ത വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ആ​റു​പേ​ര്‍ മ​ത്സ​ര രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ശ്​​ന​ങ്ങ​ളി​ല്ലാ​തെ ന​ട​ന്നെ​ങ്കി​ലും വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കും മു​മ്പ് എ​ൽ.​സി അം​ഗ​ങ്ങ​ളെ​യോ ഏ​രി​യ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളെ​യോ ​െത​ര​ഞ്ഞെ​ടു​ക്കാ​തെ പി​രി​ച്ചു​വി​ടു​ക​യും സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​​വെ​ക്കു​ക​യു​മാ​യി​രു​ന്നു.

വോ​െ​ട്ട​ണ്ണ​ൽ പൂ​ർ​ത്തീ​ക​രി​ച്ച്​ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി ​എ​ൽ.​സി സെ​ക്ര​ട്ട​റി​യെ​യും അം​ഗ​​ങ്ങ​ളെ​യും ഏ​രി​യ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ്​ വ്യാ​ഴാ​ഴ്​​ച ന​ട​ക്കു​ക. പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്​ ശേ​ഷം ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്താ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​ന​മെ​ങ്കി​ലും ഡി​സം​ബ​ർ നാ​ല്, അ​ഞ്ച്​ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന മ​ഞ്ചേ​രി ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SectarianismCPM
News Summary - Sectarianism: CPM local convention on 18th
Next Story