Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMelatturchevron_rightഎടപ്പറ്റ സ്വദേശിയെ...

എടപ്പറ്റ സ്വദേശിയെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘം പിടിയില്‍

text_fields
bookmark_border
എടപ്പറ്റ സ്വദേശിയെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘം പിടിയില്‍
cancel
camera_alt

1. ഉ​ണ്ണി ജ​മാ​ൽ, 2. ജാ​ഫ​ർ, 3. അ​നീ​സ് വ​ഹാ​ബ്, 4. നി​ർ​മ​ൽ മാ​ധ​വ്, 5. ഷാ ​മ​സൂ​ദ്

മേ​ലാ​റ്റൂ​ര്‍: സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട​പ്പ​റ്റ സ്വ​ദേ​ശി​യെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തെ മേ​ലാ​റ്റൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​പ്പ​റ്റ ഏ​പ്പി​ക്കാ​ട് കു​ണ്ടം​ചോ​ല​യി​ലെ പാ​റ​മ്മ​ല്‍ മു​ഹ​മ്മ​ദാ​ലി​യെ (41) ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ പോ​രൂ​ര്‍ തൊ​ടി​ക​പ്പു​ലം സ്വ​ദേ​ശി പു​ല്ലാ​ണി​പ്പൂ​ങ്ക​യി​ല്‍ ഷാ ​മ​സൂ​ദ് (35), ആ​ല​പ്പു​ഴ തൃ​ക്കു​ന്നു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ മം​ഗ​ലം മാ​ധ​വ​മ​ന്ദി​ര​ത്തി​ലെ നി​ര്‍മ​ല്‍ മാ​ധ​വ് (32), പ​തി​യാ​ങ്ങ​ര അ​നീ​സ് മ​ന്‍സി​ലി​ലെ അ​നീ​സ് വ​ഹാ​ബ് (33), വെ​ള്ള​യൂ​ര്‍ തൊ​ടി​ക​പ്പു​ലം നീ​ല​ങ്ങാ​ട​ന്‍ ജാ​ഫ​ര്‍ (42), മു​ട്ട​ത്തി​ല്‍ ഉ​ണ്ണി ജ​മാ​ല്‍ (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ര്‍ന്ന് മേ​ലാ​റ്റൂ​ര്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ കെ.​ആ​ര്‍. ര​ഞ്ജി​ത്തും സം​ഘ​വും നാ​ടു​കാ​ണി ചു​ര​ത്തി​ല്‍നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച 2.30ഓ​ടെ മു​ഹ​മ്മ​ദാ​ലി​യെ വീ​ടി​ന് മു​ന്നി​ല്‍നി​ന്ന് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ള്‍ മ​ല​പ്പു​റം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണ്. പെ​രി​ന്ത​ല്‍മ​ണ്ണ കോ​ട​തി​ല്‍ ഹാ​ജ​റാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു. പൂ​ക്കോ​ട്ടും​പാ​ടം എ​സ്.​ഐ തോ​മ​സ്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ലി​തീ​ഷ്, സ​ര്‍ജ​സ്, വി​ഷ്ണു, മേ​ലാ​റ്റൂ​ര്‍ സ്റ്റേ​ഷ​നി​ലെ സു​ഭാ​ഷ്, ച​ന്ദ്ര​ദാ​സ്, സു​രേ​ന്ദ്ര ബാ​ബു എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingQuotation gangarrested
News Summary - Quotation gang arrested for kidnapping a native of Edapatta
Next Story