വടംവലി മത്സരത്തിൽ അഭിമാനമായി പർവീസും സ്വാഫിനും
text_fieldsമേലാറ്റൂർ: വടംവലി മത്സരത്തിൽ സംസ്ഥാനത്തിന് അഭിമാനമായി മലപ്പുറത്തിെൻറ താരങ്ങളായ പർവീസും സ്വാഫിനും.രാജസ്ഥാനിലെ നോക്കയിൽ ആഗസ്റ്റ് 27, 28 തീയതികളിൽ നടന്ന ദേശീയ വടംവലി മത്സരത്തിൽ സംസ്ഥാന ടീമിലെ അംഗങ്ങളായിരുന്നു മേലാറ്റൂർ എടയാറ്റൂരിൽ താമസിക്കുന്ന തെക്കേതിൽ പർവിസ് ആലം, ആനക്കയം വെള്ളില സ്വദേശി സ്വാഫിൻ ഷാദ് എന്നിവർ.
അണ്ടർ 17 കാറ്റഗറിയിൽ ഫൈനലിൽ രാജസ്ഥാനെ പരാജയപ്പെടുത്തി കേരളം ഗോൾഡ് മെഡൽ നേടിയ ടീമിലെ അംഗമാണ് പർവീസ്. വെള്ളി മെഡൽ നേടിയ അണ്ടർ 19 ടീമിലെ അംഗമാണ് സ്വാഫിൻ ഷാദ്. വിവിധ കാറ്റഗറിയിൽ ആറ് ടീമുകളിലായി കേരളത്തിൽനിന്ന് 60 താരങ്ങളാണ് പങ്കെടുത്തത്. ഇതിൽ നാല് സ്വർണവും രണ്ട് വെള്ളിയും കേരളം കരസ്ഥമാക്കി. ഇരുവരും പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

