ജില്ല വോളിബാൾ: പരപ്പനങ്ങാടി ജേതാക്കൾ
text_fieldsവിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യുന്നു
മേലാറ്റൂർ: എടപ്പറ്റ വെള്ളിയഞ്ചേരി എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ല സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പരപ്പനങ്ങാടി ഉപജില്ല ജേതാക്കളായി. മേലാറ്റൂർ രണ്ടാംസ്ഥാനം നേടി. തിങ്കളാഴ്ച നടന്ന മത്സരത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മേലാറ്റൂർ ഒന്നാം സ്ഥാനവും പരപ്പനങ്ങാടി രണ്ടാം സ്ഥാനവും തിരൂർ മൂന്നാം സ്ഥാനവും നേടി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ നിലമ്പൂർ ഉപജില്ല ഒന്നാം സ്ഥാനവും പരപ്പനങ്ങാടി ഉപജില്ല രണ്ടാംസ്ഥാനവും താനൂർ മൂന്നാം സ്ഥാനവും നേടി. മൂന്നുദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ 53 ടീമുകളിലായി 650ഓളം കായികതാരങ്ങൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ കെ. സുനിത, പ്രധാനാധ്യാപകൻ ജയ്സൺ ജോസഫ്, പി.ടി.എ പ്രസിഡന്റ് അഡ്വ. സത്യനാഥൻ, ടി.പി. ഷനിൽ, മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.

