Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേലാറ്റൂർ റെയിൽവേ ഗേറ്റിൽ ലോറി കുടുങ്ങി; ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
മേലാറ്റൂർ റെയിൽവേ ഗേറ്റിൽ ലോറി കുടുങ്ങി; ഗതാഗതം സ്തംഭിച്ചു
cancel

മേലാറ്റൂർ: റെയിൽവേ ഗേറ്റിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് ഏറെ നേരം വാഹനഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.45നാണ് സംഭവം. പാണ്ടിക്കാട് ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് ചരക്കുമായി വരുകയായിരുന്ന ഉയരംകൂടിയ ലോറിയാണ് മറുപുറത്തേക്ക് കടന്നുപോകാനാവാതെ കുടുങ്ങിയത്.

ഷൊർണൂർ-നിലമ്പൂർ റെയിൽപാത വൈദ്യുതീകരിച്ചതിന്റെ ഭാഗമായി ഇരുഭാഗത്തുമായി 4.78 മീറ്റർ ഉയരത്തിൽ ഇരുമ്പിന്റെ ഹൈറ്റ് ഗേജ് സ്ഥാപിച്ചിട്ടുണ്ട്. റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ഹൈറ്റ് ഗേജിനേക്കാൾ കൂടുതൽ ഉയരമുണ്ടെങ്കിൽ ഇതിലൂടെ കടന്നുപോകാനാവില്ല.

റെയിൽവേ ഗേറ്റിനു സമീപം വരെയെത്തിയ ലോറി ഉയരക്കൂടുതൽ കാരണം ഈ ഭാഗത്ത് കുടുങ്ങിയതോടെ വാഹനങ്ങൾ ഇരുഭാഗത്തും നിരയായി കിടന്നു. ഇതോടെ ലോറി പിറകിലേക്കെടുക്കാൻ സാധിക്കാത്ത സ്ഥിതിയായി. പിന്നീട് ഓട്ടോ, ടാക്സി ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ പിറകിലേക്ക് മാറ്റിയതിനുശേഷമാണ് കുടുങ്ങിക്കിടന്ന ലോറി തിരിച്ചുപോയത്. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lorry gets stuck at Melattur toll gate; traffic comes to a standstill
Next Story