Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യവിൽപന; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മദ്യവിൽപന; രണ്ടുപേർ പിടിയിൽ
cancel

മേലാറ്റൂർ: ചാരായം വാറ്റി വിൽപന നടത്തുകയും വിദേശമദ്യം കൈവശം വെക്കുകയും ചെയ്ത കേസിൽ രണ്ടുപേർ മേലാറ്റൂർ പൊലീസി​െൻറ പിടിയിലായി.

മേലാറ്റൂർ പള്ളിപ്പറമ്പ് കോളനിയിലെ പള്ളിപ്പറമ്പ് വീട്ടിൽ രാമൻ (45), മേലാറ്റൂർ ചോലക്കുളത്തെ പാറക്കോട്ടിൽ ശിവശങ്കരൻ (51) എന്നിവരാണ് പിടിയിലായത്. രാമ​െൻറ വീട്ടിൽ വെച്ചാണ് ചാരായം വാറ്റുകയും വിൽപന നടത്തുകയും ചെയ്തിരുന്നത്. ഇവിടെനിന്ന്​ നാലര ലിറ്റർ ചാരായം പിടികൂടി. ഇതോടൊപ്പം വിൽപനക്കായി കൈവശംവെച്ച ഒരുലിറ്റർ വിദേശമദ്യവും പിടികൂടി.

രാമനിൽനിന്ന് ചാരായം വാങ്ങുകയും വിൽപന നടത്തുകയും ചെയ്ത സംഭവത്തിലാണ് ചോലക്കുളം സ്വദേശി ശിവശങ്കരനെ പിടികൂടിയത്.

ഇരുവരെയും കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ കെ.സി. മത്തായി, മണികണ്ഠൻ, സി.പി.ഒ കൈലാസ്, ഉണ്ണികൃഷ്ണൻ, സിന്ധു, ഫക്രുദ്ദീൻ അലി, ഹോംഗാർഡ് വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - liquor sale, two arrested
Next Story