വോട്ടുചേർക്കൽ കാമ്പയിനുമായി ചാണ്ടി ഉമ്മൻ
text_fieldsമേലാറ്റൂരിൽ വോട്ടുചേർക്കൽ കാമ്പയിനിൽ ചാണ്ടി ഉമ്മൻ പങ്കാളിയായപ്പോൾ
മേലാറ്റൂർ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മേലാറ്റൂരിൽ വോട്ടുചേർക്കൽ കാമ്പയിനുമായി ചാണ്ടി ഉമ്മൻ. ജില്ലയിൽ യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ നടക്കുന്ന വോട്ടുചേർക്കൽ കാമ്പയിനിെൻറ ഭാഗമായാണ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ മേലാറ്റൂർ പഞ്ചായത്തിൽ വീടുകയറി പ്രവർത്തകർക്കൊപ്പം വോട്ടുചേർക്കുന്നതിൽ പങ്കാളിയായത്.
സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ഹാരിസ്, ജില്ല പ്രസിഡൻറ് ഷാജി പച്ചേരി, ജില്ല പഞ്ചായത്ത് മെംബർ റഹ്മത്തുന്നിസ താമരത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അജിത് പ്രസാദ്, ഒ.ഐ.സി.സി നേതാവ് സക്കീർ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സതീഷ് മേലാറ്റൂർ എന്നിവർ പങ്കെടുത്തു.

