തണ്ണിമത്തൻ ജനകീയ വിളവെടുപ്പ് നടത്തി
text_fieldsഎടയാറ്റൂർ സ്കൂളിനു സമീപം തണ്ണിമത്തൻ വിളവെടുപ്പിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിക്കുന്നു
മേലാറ്റൂർ: എടയാറ്റൂർ സ്കൂളിനു സമീപം പാലത്തിങ്ങൽ മുജീബ്, ചാലിയതൊടി ഷഫീഖ് എന്നിവരുടെ തോട്ടത്തിലെ തണ്ണിമത്തൻ ജനകീയ വിളവെടുപ്പ് നടത്തി. ഓറഞ്ച്, മഞ്ഞ, ചുവപ്പ് തുടങ്ങി ഏഴ് വ്യത്യസ്ത ഇനങ്ങളിലാണ് തണ്ണിമത്തനുകൾ. വിളവെടുപ്പിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് മെംബർ പി. ഹിഷാം വാഫി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റംസീന മുജീബ് മേലാറ്റൂർ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു.
ജില്ല പഞ്ചായത്ത് മെംബർ കെ.ടി. അജ്മൽ, പഞ്ചായത്ത് അംഗങ്ങളായ ഷാഹിന പൂതംകോടൻ, എ.ടി. ഷജീബ് മാസ്റ്റർ, പി.പി. ഉസ്മാൻ, വി.ഇ. ശശിധരൻ മാസ്റ്റർ, എരൂത്ത് റംലത്ത്, ജസീം സബാഹ്, ബാങ്ക് പ്രസിഡന്റ് സി. കരീം മാസ്റ്റർ, കൃഷി ഓഫിസർ മുഫീദ, കൃഷി ഡയറക്ടർ റജീന, അനിയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

