താനാളൂരിൽ ഇന്ന് മെഗാ ശുചീകരണം
text_fieldsതാനൂർ: പഞ്ചായത്തിലുടനീളം ക്ലബുകളുടെയും യുവജന, സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ മെഗാ ശുചീകരണ പരിപാടി നടത്താനൊരുങ്ങി താനാളൂർ ഗ്രാമപഞ്ചായത്ത്. ഓരോ വാർഡിലും അതാത് വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി വീടുകളും പൊതുഇടങ്ങളും ശുചീകരിക്കും.
‘തിളങ്ങും താനാളൂർ, ക്ലീൻ താനാളൂർ’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ശുചീകരണ പരിപാടിയിൽ പഞ്ചായത്തിലെ മുഴുവനാളുകളും ഭാഗമാകണമെന്നും മാതൃകാപരമായ രീതിയിൽ വീടും പരിസരവും വൃത്തിയാക്കുന്ന ഫോട്ടോ വാർഡ് മെംബർമാർക്ക് അയച്ചുകൊടുക്കുന്നവരിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്നും താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ. അസ്ഗർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

