Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേലാകര്‍മത്തിലെ...

ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവ്; 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

text_fields
bookmark_border
ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവ്; 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
cancel

മ​ല​പ്പു​റം: 23 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്റെ ചേ​ലാ​ക​ര്‍മ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യ പെ​രു​മ്പ​ട​പ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കും ഡോ​ക്ട​ര്‍ക്കു​മെ​തി​രെ 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. കെ. ​മോ​ഹ​ന്‍ദാ​സ് പ്ര​സി​ഡ​ന്റും പ്രീ​തി ശി​വ​രാ​മ​ന്‍, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ക​മീ​ഷ​ന്റെ​താ​ണ് വി​ധി.

2018 ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചേ​ലാ​ക​ര്‍മ​ത്തി​നു​ശേ​ഷം അ​ണു​ബാ​ധ​യേ​റ്റ കു​ഞ്ഞി​നെ തൃ​ശൂ​ര്‍ അ​മ​ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച് ര​ണ്ടാ​ഴ്ച​യോ​ളം തീ​വ്ര​പ​രി​ച​ര​ണ​ത്തി​ന് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍, ശ​സ്ത്ര​ക്രി​യ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​ല്ലാ​യി​രു​ന്നെ​ന്നും ഡോ​ക്ട​റു​ടെ പ​രി​ച​യ​ക്കു​റ​വാ​ണ് അ​ണു​ബാ​ധ​ക്ക് കാ​ര​ണ​മാ​യ​തെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

മു​മ്പ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ഇ​ട​പെ​ട്ട് താ​ൽ​കാ​ലി​കാ​ശ്വാ​സ​മാ​യി ര​ണ്ട് ല​ക്ഷം രൂ​പ ന​ല്‍കാ​നും സ​ര്‍ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. കോ​ട​തി ചെ​ല​വി​ലേ​ക്ക് 25,000 രൂ​പ​യും ന​ല്‍ക​ണം. ഉ​ത്ത​ര​വ് കൈ​പ്പ​റ്റി ഒ​രു മാ​സ​ത്തി​ന​കം തു​ക പ​രാ​തി​ക്കാ​ര്‍ക്ക് ന​ല്‍ക​ണം. വീ​ഴ്ച വ​രു​ത്തി​യാ​ല്‍ പ​രാ​തി ന​ല്‍കി​യ തീ​യ​തി മു​ത​ല്‍ ഒ​മ്പ​തു ശ​ത​മാ​നം പ​ലി​ശ സ​ഹി​തം തു​ക ഈ​ടാ​ക്കു​മെ​ന്നും ക​മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationmedical malpracticeCircumcisionMalappuram News
News Summary - Medical malpractice in circumcision; Judge orders compensation of Rs. 50 lakh
Next Story