Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം നഗരസഭയിലെ...

മലപ്പുറം നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും മെഡിക്കല്‍ കിറ്റ്

text_fields
bookmark_border
Medical kits for all schools in Malappuram municipality
cancel
camera_alt

മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ കി​റ്റ് വി​ത​ര​ണോ​ദ്​​ഘാ​ട​നം ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി നി​ർ​വ​ഹി​ക്കു​ന്നു

മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് വേ​റി​ട്ട മാ​തൃ​ക തീ​ര്‍ത്ത് വീ​ണ്ടും മ​ല​പ്പു​റം ന​ഗ​ര​സ​ഭ. പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ റി​ലീ​ഫ് കി​റ്റ് ന​ല്‍കി. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പെ​ട്ടെ​ന്ന് വ​ന്നേ​ക്കാ​വു​ന്ന രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​െൻറ​യും ത​ട​യു​ന്ന​തി​െൻറ​യും ഭാ​ഗ​മാ​യാ​ണ്​ തെ​ര്‍മ്മ​ല്‍ സ്‌​കാ​ന​ര്‍, സാ​നി​റ്റൈ​സ​ര്‍, മാ​സ്‌​കു​ക​ള്‍, ഗ്ലൗ​സു​ക​ള്‍ എ​ന്നി​വ അ​ട​ങ്ങി​യ കി​റ്റ്​ ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന സ്‌​കൂ​ള്‍ അ​ധി​കാ​രി​ക​ളു​ടെ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന നി​ർ​ദേ​ശം ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു. മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളി​ലെ​യും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി. വ​ര്‍ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ല്‍ കാ​ടു​മൂ​ടി​യി​രു​ന്ന മു​ഴു​വ​ന്‍ സ്​​കൂ​ൾ വ​ള​പ്പു​ക​ളും ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ വൃ​ത്തി​യാ​ക്കി. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടി​യാ​ലോ​ച​ന യോ​ഗ​വും മെ​ഡി​ക്ക​ല്‍ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണ ച​ട​ങ്ങും ചെ​യ​ര്‍മാ​ന്‍ മു​ജീ​ബ് കാ​ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പി.​കെ. അ​ബ്​​ദു​ല്‍ ഹ​ക്കീ​മി​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ച​ട​ങ്ങി​ല്‍ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്മാ​രാ​യ പി.​കെ. സ​ക്കീ​ര്‍ ഹു​സൈ​ന്‍, സി​ദ്ദീ​ഖ് നൂ​റേ​ങ്ങ​ല്‍, മ​റി​യു​മ്മ ശ​രീ​ഫ് കോ​ണോ​തൊ​ടി, കൗ​ണ്‍സി​ല​ര്‍മാ​രാ​യ സി. ​സു​രേ​ഷ് മാ​സ്​​റ്റ​ര്‍, ശി​ഹാ​ബ് മൊ​ട​യ​ങ്ങാ​ട​ന്‍, എ.​ഇ.​ഒ​മാ​രാ​യ പി.​കെ. മു​ഹ​മ്മ​ദ് കു​ട്ടി, കെ.​ടി. മു​ര​ളീ​ധ​ര​ന്‍, ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​റം​ല​ത്ത്, ഡോ. ​റോ​ജാ ന​ഷ​ത്ത്, ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍ കെ. ​സു​രേ​ഷ് ബാ​ബു, ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍മാ​രാ​യ സി.​എ. ശം​സു​ദ്ദീ​ന്‍, കെ. ​അ​ബ്​​ദു​ല്‍ ഹ​മീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical kits
News Summary - Medical kits for all schools in Malappuram municipality
Next Story