Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ കോളജ്; ഇലക്ട്രോണിക് ടോക്കൺ സംവിധാനം ഏർപ്പെടുത്തി

text_fields
bookmark_border
കൗണ്ടറിലെ തിരക്ക് ഒഴിവാക്കാനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും ഇതുവഴി കഴിയും
Electronic token system
cancel

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാരുണ്യ സുരക്ഷ പദ്ധതിയുടെ കൗണ്ടറിൽ ഇലക്ട്രോണിക് ടോക്കൺ സംവിധാനം ഏർപ്പെടുത്തി. ആശുപത്രിയുടെ ക്വാളിറ്റി കെയർ സൗകര്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. കൗണ്ടറിലെ തിരക്ക് ഒഴിവാക്കാനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും ഇതുവഴി കഴിയും.

നേരത്തെ ഇ- ഹെൽത്ത് പദ്ധതി വഴി ആശുപത്രിയിൽ ലാബ് ടെസ്റ്റുകൾക്ക് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. സംവിധാനം സൂപ്രണ്ട് ഡോ. ഷീന ലാൽ ഉദ്ഘാടനം ചെയ്തു. ആർ.എം.ഒമാരായ ഡോ. ജലീൽ വല്ലാഞ്ചിറ, ഡോ. സഹീർ നെല്ലിപ്പറമ്പൻ, ലേ സെക്രട്ടറി വിനോദ്, കാസ്പ് ജില്ല കോ ഓഡിനേറ്റർ ജിനേഷ്, അയ്യൂബ്, അസീസ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Medical College; Electronic token system was introduced
Next Story