Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഡിക്കൽ കോളജ് വികസനം...

മെഡിക്കൽ കോളജ് വികസനം ചർച്ചയായി; ഡയാലിസിസ് മെഷീൻ സമർപ്പണ ചടങ്ങ്

text_fields
bookmark_border
മെഡിക്കൽ കോളജ് വികസനം ചർച്ചയായി; ഡയാലിസിസ് മെഷീൻ സമർപ്പണ ചടങ്ങ്
cancel
camera_alt

മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ ട്ര​സ്റ്റ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് ന​ൽ​കി​യ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ

മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന ച​ർ​ച്ച​ക്ക് വേ​ദി​യാ​യി മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ ട്ര​സ്റ്റി​ന്റെ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ സ​മ​ർ​പ്പ​ണ ച​ട​ങ്ങ്. ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു. ഒ​രു പാ​ട് പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ലാ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​ദ്ഘാ​ട​ക​നാ​യ അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ല്ല എം.​എ​ൽ.​എ പ​റ​ഞ്ഞു. പ​തു​ക്കെ​യാ​ണെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വ​രു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് നെ​ഫ്രോ​ള​ജി ഡി​പാ​ർ​ട്ട്മെ​ന്റി​ന്റെ പ​രി​മി​തി​ക​ൾ മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്റു​ടെ ശ്ര​ദ്ധ​യി​ൽ​കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. അ​ടു​ത്ത ഏ​ഴി​ന് ഡി.​എം.​ഇ നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് ജി​ല്ല ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്.

എ​ട്ട് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ള്ള കേ​ന്ദ്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ര​ണ്ടെ​ണ്ണം കേ​ടാ​യി കി​ട​ക്കു​ക​യാ​ണ്. നി​ല​വി​ൽ, മൂ​ന്നെ​ണ്ണ​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തി​ലേ​ക്കാ​ണ് മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​ന്റെ സം​ഭാ​വ​ന​യാ​യി ഒ​രു മെ​ഷീ​ൻ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ​മ്പൂ​ർ​ണാ​ർ​ഥ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വാ​ൻ നാ​ല് മെ​ഷീ​നു​ക​ൾ കൂ​ടി വേ​ണം. ഇ​ത് എ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഓ​ണ​സ​മ്മാ​ന​മാ​യാ​ണ് മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ ട്ര​സ്റ്റ് ഡ​യാ​ലി​സി​സ് മെ​ഷീ​ൻ സ​മ്മാ​നി​ച്ച​തെ​ന്ന് അ​ധ്യ​ക്ഷ​നാ​യ മാ​ധ്യ​മം ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ എ.​കെ. സി​റാ​ജ​ലി പ​റ​ഞ്ഞു.

വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ ട്ര​സ്റ്റി​ലൂ​ടെ ല​ഭി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​ഷീ​ന പി.​എ​സ് പ​റ​ഞ്ഞു. ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ ട്ര​സ്റ്റ് ന​ൽ​കി​യ ഈ ​ഡ​യാ​ലി​സി​സ് മെ​ഷീ​ൻ വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ്മി​ത വി​ജ​യ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthcaredialysismedical college
News Summary - Medical college development discussed
Next Story