Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightme mn mc ഒ.എം....

me mn mc ഒ.എം. കരുവാരക്കുണ്ടിനും കെ.എ. സമദ് മൗലവി മണ്ണാര്‍മലക്കും പുരസ്കാരം

text_fields
bookmark_border
ഒ.എം. കരുവാരക്കുണ്ടിനും കെ.എ. സമദ് മൗലവി മണ്ണാര്‍മലക്കും പുരസ്കാരം കൊണ്ടോട്ടി: കലാസാഹിത്യ സംഘമായ മുര്‍ശിദീ ഇശല്‍ ബിശാറ ഏര്‍പ്പെടുത്തിയ 'കവിപുംഗവന്‍ പുരസ്കാരം' ഒ.എം. കരുവാരക്കുണ്ടിനും കെ.എ. സമദ് മൗലവി മണ്ണാര്‍മലക്കും സമ്മാനിക്കും. മാപ്പിളപ്പാട്ട് തനതു രീതിയില്‍ രചിക്കുന്നതിനാണ് പുരസ്കാരമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച കൊണ്ടോട്ടിയില്‍ നടക്കുന്ന സംഘത്തിന്റെ പ്രഥമ വാര്‍ഷികാഘോഷത്തില്‍ പുരസ്കാരം നൽകും. വാര്‍ഷിക സംഗമം എ.എം. നൗഷാദ് ബാഖവി ചിറയിന്‍കീഴ് ഉദ്ഘാടനം ചെയ്യും. സംഘാടകരായ എം.എച്ച്. വെള്ളുവങ്ങാട്, ഇ.എം.എ. ബാഖവി, സൈനുല്‍ ആബിദ് മൈത്ര, അലിമോന്‍ വി. ആതവനാട്, സജീബ് പെരിയമ്പലം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story