Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.​ഡി.​എം.​എ...

എം.​ഡി.​എം.​എ ഇ​ട​പാ​ടു​കാ​ര​ൻ ബം​ഗ​ളൂ​രു​വി​ൽ​ പിടിയിൽ

text_fields
bookmark_border
എം.​ഡി.​എം.​എ ഇ​ട​പാ​ടു​കാ​ര​ൻ ബം​ഗ​ളൂ​രു​വി​ൽ​ പിടിയിൽ
cancel
camera_alt

ധ​രേ​ഷ് കു​ട്ടും

തേ​ഞ്ഞി​പ്പ​ലം: എം.​ഡി.​എം.​എ​യു​ടെ ഉ​റ​വി​ടം തേ​ടി പോ​യി മു​ഖ്യ ഇ​ട​പാ​ടു​കാ​ര​നെ വ​ല​യി​ലാ​ക്കി പൊ​ലീ​സ് സം​ഘം. അ​സം സ്വ​ദേ​ശി​യാ​യ ധ​രേ​ഷ് കു​ട്ടും​വി​നെ​യാ​ണ് പൊ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

പെ​രു​വ​ള്ളൂ​ർ കാ​ക്ക​ത്ത​ട​ത്തു​നി​ന്ന് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ 250 ഗ്രാ​മോ​ളം എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ൽ പി​ടി​യി​ലാ​യ നാ​ല് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തേ​ഞ്ഞി​പ്പ​ലം ഇ​ൻ​സ്പെ​ക്ട​ർ ജ​ലീ​ൽ ക​റു​ത്തേ​ട​ത്തും എ​സ്.​ഐ എം.​എ​സ് സ​ത്യ​ജി​ത്തും സം​ഘ​വും ഡാ​ൻ​സാ​ഫ് ടീ​മി​നൊ​പ്പം ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ര​ണ്ട് കി​ലോ​യി​ല​ധി​കം എം.​ഡി.​എം.​എ​യു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ലാ​യ​ത്. രാ​സ​ല​ഹ​രി വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന മു​മ്പ് ഇ​യാ​ളു​മാ​യി ഇ​ട​പാ​ട് ന​ട​ത്തി​യ പ്ര​തി​ക​ളു​മാ​യി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ പൊ​ലീ​സ് സം​ഘം ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ മു​ഖ്യ ഇ​ട​പാ​ടു​കാ​ര​നെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ലെ ഒ​രു ലോ​ഡ്ജി​ൽ നി​ന്നാ​ണ് രാ​സ​ല​ഹ​രി ശേ​ഖ​രം പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് വി​വ​രം. ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് ചേ​ലേ​മ്പ്ര​യി​ൽ​നി​ന്ന് ഒ​ന്ന​ര​ക്കോ​ടി​യി​ൽ അ​ധി​കം വി​ല​വ​രു​ന്ന വ​ൻ എം.​ഡി.​എം.​എ ശേ​ഖ​രം പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAarresteddealerBengaluru
News Summary - MDMA dealer arrested in Bengaluru
Next Story