ബോട്ടുകളിലെ സുരക്ഷിത യാത്ര നിര്‍ദേശങ്ങളുമായി മാരിടൈം ബോര്‍ഡ്
text_fieldsമലപ്പുറം: ജില്ലയിലെ ജലാശയങ്ങളില്‍ സര്‍വിസ് നടത്തുന്ന ടൂറിസ്റ്റ്/ യാത്ര ബോട്ടുകളിലെ സുരക്ഷിത യാത്രക്കായി യാത്രക്കാരും പൊതുജനങ്ങളും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ മാരിടൈം ബോര്‍ഡ് പുറത്തിറക്കി. നിര്‍ദേശങ്ങള്‍: ബോട്ടുകളില്‍ യാത്ര ചെയ്യാനായി തിരഞ്ഞെടുക്കുന്ന ബോട്ടിന് നിയമപ്രകാരം രജിസ്ട്രേഷന്, സര്‍വേ എന്നിവ ഉള്ളതാണെന്ന് ഉറപ്പാക്കണം. ബോട്ടിലെ ജീവനക്കാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. യാത്രക്കാര്‍ക്ക് പ്രവേശനാനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രം പ്രവേശിക്കുക. അപ്പര്‍ ഡെക്ക് ഉള്ള ബോട്ടുകളില്‍ ജീവനക്കാരുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ അപ്പര്‍ ഡെക്കില്‍ പ്രവേശിക്കാവൂ. അപകടസാധ്യത ഉണ്ടെന്ന് മനസ്സിലാകുന്ന സാഹചര്യത്തില്‍ പരിഭ്രാന്തരാകുകയോ ബോട്ടിന്റെ ഒരുവശത്തേക്ക് നീങ്ങുകയോ ചെയ്യാതെ ജീവനക്കാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക.

