നയനവിരുന്നൊരുക്കി ചേലേമ്പ്രയിലെ ചെണ്ടുമല്ലി തോട്ടം
text_fieldsചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ചെണ്ടുമല്ലി തോട്ടം
ചേലേമ്പ്ര: നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർഥികളും അധ്യാപക അനധ്യാപക രക്ഷാകർതൃ സമിതിയും വിദ്യാർഥികളും ചേർന്ന് ഒരേക്കറോളം സ്ഥലത്ത് ഒരുക്കിയ ചെണ്ടുമല്ലി കൃഷി കൗതുക കാഴ്ചയാകുന്നു.
അമ്പതാം വാർഷികത്തിൽ അമ്പതിനം കൃഷി എന്ന ആശയത്തിന്റെ തുടക്കം എന്ന രീതിയിലാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. പൂർവ വിദ്യാർഥിയും മുൻ പി.ടി.എ പ്രസിഡന്റുമായ ഉണ്ണി അണ്ടിശേരിയാണ് പദ്ധതി കൺവീനർ. സ്കൂളിലെ മുൻ അധ്യാപകൻ ബാലകൃഷ്ണൻ, പൂർവ വിദ്യാർഥികളായ കരിപ്പായി രാജൻ, രജനീഷ്, ഷാജി, സുരേഷ്, കെ.വി. ഷാജി, മുൻ വിദ്യാർഥിയും പി.ടി.എ പ്രസിഡന്റുമായ അബ്ദുൽ റഷീദ്, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ കെ.പി. ദേവദാസ്, നവാസ് നീലാട്ട്, കെ.ആർ. ശ്രീഹരി, വി. സുരേഷ്, വി. സജീഷ്, സ്കൂൾ പ്രധാനാധ്യാപികയും പൂർവ വിദ്യാർഥിയുമായ ആർ.പി. ബിന്ദു, സ്കൂൾ പ്രിൻസിപ്പൽ സി.ഇ. ദീപക് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്. നിരവധി പേരാണ് ചെണ്ടുമല്ലി തോട്ടം ആസ്വദിക്കാനും ഫോട്ടോ എടുക്കാനുമായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

