Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാ​റ​ഞ്ചേ​രി...

മാ​റ​ഞ്ചേ​രി തു​റു​വാ​ണം ദ്വീ​പി​ലേ​ക്ക് വ​ഴി​തെ​ളി​യു​ന്നു; പാ​ലം നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി

text_fields
bookmark_border
മാ​റ​ഞ്ചേ​രി തു​റു​വാ​ണം ദ്വീ​പി​ലേ​ക്ക് വ​ഴി​തെ​ളി​യു​ന്നു; പാ​ലം നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി
cancel
camera_alt

മാ​റ​ഞ്ചേ​രി തു​റു​വാ​ണം ദ്വീ​പി​ൽ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സ​ർ​വേ

മാ​റ​ഞ്ചേ​രി: മാ​റ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തു​റു​വാ​ണം അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ലേ​ക്ക് പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള പ​രാ​തി​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. പ്ര​ദേ​ശ​ത്ത് പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 34 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പൊ​ന്നാ​നി താ​ലൂ​ക്ക് സ​ർ​വേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സ​ർ​വേ ന​ട​ത്തി. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പു​റ​മ്പോ​ക്ക് ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. അ​പ്രോ​ച്ച് റോ​ഡി​നു​ള്ള സ്ഥ​ലം നി​ർ​ണ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്.

സ്ഥ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി പ​ദ്ധ​തി സാ​ങ്കേ​തി​കാ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കും. 7.5 മീ​റ്റ​ർ വീ​തി​യി​ലും 465 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 5.50 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡും ഇ​രു ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 1.30 മീ​റ്റ​ർ വീ​തം ഫു​ട്പാ​ത്തും നി​ർ​മി​ക്കും.

നി​ല​വി​ലെ ബ​ണ്ട് റോ​ഡി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. 70 ല​ക്ഷം രൂ​പ 2017 -18ൽ ​എം.​എ​ൽ.​എ ഫ​ണ്ട് ബ​ണ്ട് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് വ​ക​യി​രു​ത്തി നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും ബ​ണ്ട് ച​ളി​യി​ൽ താ​ഴ്ന്നു. ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്താ​തെ തു​ട​ങ്ങി​യ പ്ര​വൃ​ത്തി കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​തെ അ​വ​സാ​നി​പ്പി​ച്ചു. ച​ളി​യു​ള്ള​ത് കാ​ര​ണം നി​ർ​മാ​ണം സാ​ധ്യ​മ​ല്ലെ​ന്ന എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഇ​വി​ടെ പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ര​ണ്ടു​ത​വ​ണ​യാ​യി 40 കോ​ടി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​രു​ന്നു. മ​ഴ​ക്കാ​ല​മാ​യാ​ൽ വ​ഞ്ചി​യി​ൽ മാ​ത്ര​മേ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യൂ. സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് പി.​ഡ​ബ്ല്യു.​ഡി ഓ​വ​ർ​സി​യ​ർ സൗ​മ്യ, എ.​ഇ ടി.​ആ​ർ. ജി​തി​ൻ, പൊ​ന്നാ​നി താ​ലൂ​ക്ക് സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബീ​ന, റെ​ജു​ല ആ​ലു​ങ്ക​ൽ, ബ​ൽ​ക്കീ​സ് തൈ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governmentbridge ConstructionTuruvanam island
News Summary - Marencherry leads to the island of Turuvanam; Government approves construction of bridge
Next Story