Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ങ്കേ​രി ലി​ഫ്റ്റ്...

മ​ങ്കേ​രി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി; ക​നാ​ൽ ന​വീ​ക​രി​ക്ക​ണ​മെ​ന്ന്

text_fields
bookmark_border
മ​ങ്കേ​രി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി; ക​നാ​ൽ ന​വീ​ക​രി​ക്ക​ണ​മെ​ന്ന്
cancel

ഇ​രി​മ്പി​ളി​യം: ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​നാ​ൽ ന​വീ​ക​ര​ണം ന​ട​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്നു. ജ​ല​സേ​ച​ന വ​കു​പ്പി​നു കീ​ഴി​ൽ ഭാ​ര​ത​പ്പു​ഴ​യോ​ര​ത്ത് ഇ​രി​മ്പി​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ങ്കേ​രി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച ക​നാ​ലി​ന്റെ ഭി​ത്തി​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് വെ​ള്ളം ചോ​ർ​ന്നു പോ​വു​ന്ന​ത്. മ​ങ്കേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള 300 ഏ​ക്ക​ർ വ​യ​ലി​ലെ നെ​ൽ​ക്കൃ​ഷി​ക്കാ​ണ് ക​നാ​ലി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മൂ​ന്ന് കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ക​നാ​ൽ വ​ഴി​യാ​ണ് വെ​ള്ളം വ​യ​ലു​ക​ളി​ലെ​ത്തു​ന്ന​ത്. ക​നാ​ലി​ന്റെ വ​ര​മ്പു​ക​ൾ പ​ല ഭാ​ഗ​ത്തും ത​ക​ർ​ന്ന​തി​നി​ടെ തു​ട​ർ​ന്ന് വെ​ള്ളം ചോ​ർ​ന്നു പോ​വു​ക​യാ​ണ്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ക​നാ​ൽ ന​വീ​ക​ര​ണം ന​ട​ത്തി​യി​ട്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ർ​ഷ​ക​ർ പ​ല​ത​വ​ണ പ്ര​ശ്നം ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​രി​ധി​യി​ൽ ഏ​റ്റ​വു​മ​ധി​കം നെ​ൽ​ക്കൃ​ഷി ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് ഇ​രി​മ്പി​ളി​യം. ക​നാ​ൽ ചോ​ർ​ച്ച കാ​ര​ണം ജ​ല​സേ​ച​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ ഒ​ട്ടേ​റെ​പ്പേ​ർ നെ​ൽ​കൃ​ഷി വേ​ണ്ടെ​ന്നു​വെ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്. ക​നാ​ൽ ന​വീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് മ​ങ്കേ​രി പാ​ട​സം​ര​ക്ഷ​ണ സ​മി​തി അ​വ​ശ്യ​പ്പെ​ട്ടു. കെ.​പി. യു​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ദാ​മോ​ദ​ര​ൻ, എം.​ടി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​മ​ണി​ക​ണ്ഠ​ൻ, സു​ലൈ​മാ​ൻ, എം.​ടി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി.​ആ​ർ. ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lift Irrigation Schemecanal renovated
News Summary - Mankeri Lift Irrigation Scheme; The canal should be renovated
Next Story