Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightമരംകൊത്തി ഏത് നിമിഷവും...

മരംകൊത്തി ഏത് നിമിഷവും ആക്രമിക്കാം; ഹെ​ല്‍മ​റ്റ് ധ​രി​ക്കാതെ പുറത്തിറങ്ങാൻ ഭയന്ന്​ നാട്ടുകാർ

text_fields
bookmark_border
മരംകൊത്തി ഏത് നിമിഷവും ആക്രമിക്കാം; ഹെ​ല്‍മ​റ്റ് ധ​രി​ക്കാതെ പുറത്തിറങ്ങാൻ  ഭയന്ന്​ നാട്ടുകാർ
cancel

മ​ങ്ക​ട: ഒ​രു മ​രം​കൊ​ത്തി​പ്പ​ക്ഷി​യു​ടെ ഉ​പ​ദ്ര​വം​കാ​ര​ണം വ​ഴി​ന​ട​ക്കാ​ന്‍ ഭ​യ​ക്കു​ക​യാ​ണ് മ​ങ്ക​ട പൊ​ന്ത്യൊ​ടു​ക ഗ്രാ​മ​വാ​സി​ക​ള്‍. പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍ഡ് ഉ​ള്‍പ്പെ​ടു​ന്ന പൊ​ന്ത്യൊ​ടു​ക ഗ്രാ​മ​ത്തി​ലാ​ണ് ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ഒ​രു മ​രം​കൊ​ത്തി നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്ന​ത്.

പൊ​ന്ത്യൊ​ടു​ക പ്ര​ദേ​ശ​ത്തു​ള്ള ന​മ​സ്‌​കാ​ര​പ്പ​ള്ളി​ക്ക് മു​ന്‍വ​ശ​ത്തു​കൂ​ടി​യു​ള്ള റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​രെ​യാ​ണ് ഈ ​പ​ക്ഷി കൊ​ത്തു​ന്ന​ത്. ന​ട​ന്നു പോ​കു​ന്ന​വ​രും ബൈ​ക്കി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​വ​രു​മാ​യ നി​ര​വ​ധി പേ​രെ ഇ​തി​ന​കം ഉ​പ​ദ്ര​വി​ച്ചു. ഹെ​ല്‍മ​റ്റ് ധ​രി​ക്കു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടും. ന​മ​സ്‌​കാ​ര പ​ള്ളി​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലാ​യി ഇ​രി​പ്പു​റ​പ്പി​ക്കു​ന്ന മ​രം കൊ​ത്തി പെ​ട്ടെ​ന്ന് പ​റ​ന്നു​വ​ന്ന് ത​ല​യി​ല്‍ കൊ​ത്തു​ക​യോ മാ​ന്തു​ക​യോ ആ​ണ് ചെ​യ്യു​ന്ന​ത്.

ന​മ​സ്‌​കാ​ര​പ്പ​ള്ളി​യു​ടെ​യും സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളു​ടെ​യും ജ​ന​ല്‍ ചി​ല്ലി​ലും വ​ന്ന് കൊ​ത്താ​റു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ പാ​റ​ക്ക​ല്‍ ശ​റ​ഫു​ദ്ദീ​ന്‍, കൂ​രി​യാ​ട​ന്‍ ഹ​നീ​ഫ, ക​ള​ത്തി​ല്‍ സ​ക്കീ​ര്‍, കേ​ര​ളാം​തൊ​ടി ശ​ഫീ​ഖ് അ​ഹ​മ്മ​ദ്, കേ​ര​ളാം​തൊ​ടി റി​യാ​സ്, ക​ള​ത്തി​ല്‍ മു​നീ​ര്‍, ചേ​രി​യാ​ട്ടി​ല്‍ ഹം​സ തു​ട​ങ്ങി​യ നി​ര​വ​ധി​പേ​രെ​യാ​ണ് മ​രം​കൊ​ത്തി ഇ​തി​ന​കം ഉ​പ​ദ്ര​വി​ച്ച​ത്. ന​മ​സ്‌​കാ​ര പ​ള്ളി​യു​ടെ മു​ന്‍വ​ശം കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും വ​ള​വും​ചേ​ര്‍ന്ന വീ​തി​കു​റ​ഞ്ഞ റോ​ഡാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wood carving bird
News Summary - Wood carving bird creating problem
Next Story