കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് വിദ്യാര്‍ഥികളുടെ സൈക്കിള്‍ യാത്ര
text_fieldsമങ്കട: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി വിദ്യാർഥികളുടെ സൈക്കിള്‍ യാത്ര. കാസർേകാട്ടുനിന്ന് തിരുവനന്തപുരം വരെയാണ് ഒമ്പത്, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന നാല് വിദ്യാർഥികള്‍ സന്ദേശയാത്ര നടത്തുന്നത്.
കഴിഞ്ഞമാസം 25ന് കാസര്‍കോടുനിന്നും പുറപ്പെട്ട സംഘത്തില്‍ സിനാന് മങ്കട, അബ്ദുല്ല തിരൂര്‍, നെല്ലേങ്ങര നാഹില്‍ മുഹമ്മദ് മങ്കട, ശിഹാബ് കൊടക്കാട് എന്നീ നാലു വിദ്യാർഥികളാണുള്ളത്. ഇതിനകം നാലുജില്ലകള്‍ പിന്നിട്ട സംഘം രണ്ടാഴ്ചക്കകം തിരുവനന്തപുരത്തെത്തുമെന്നാണ് കരുതുന്നത്. സന്നദ്ധ സംഘടനകളും മറ്റു വ്യക്തികളുമാണ് യാത്രാമധ്യേ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏര്പാട് ചെയ്യുന്നത്.