Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightസിയയുടെ സാഹസികതക്ക്​...

സിയയുടെ സാഹസികതക്ക്​ അധ്യാപകരുടെ പൊൻസമ്മാനം

text_fields
bookmark_border
school
cancel
camera_alt

ഫാത്തിമ സിയയെ അധ്യാപകർ ആദരിക്കുന്നു

മങ്കട: സ്വന്തം ജീവൻ പോലും നഷ്​ടപ്പെട്ടാലും ആ ആറു വയസുകാരന്‍റെ ജീവൻ രക്ഷിക്കണമെന്ന നിശ്ചയദാർഡ്യത്തോടെയാണ്​ ഫാത്തിമ സിയ ആ സാഹസികതക്ക്​ മുതിർന്നത്​. അതുകൊണ്ടു തന്നെ ആ രക്ഷാ പ്രവർത്തനത്തിനിടെ നഷ്​ടപ്പെട്ടുപോയ പ്രിയപ്പെട്ട കമ്മലുകൾ അവൾക്ക്​ വലിയ സങ്കടമൊന്നും വരുത്തിയിട്ടില്ല. എന്നാലും, ആ പെൺ താരത്തിന്‍റെ മനസിൽ ഒരു തരിപോലും സങ്കടം ഉണ്ടാകരുതെന്ന നിർബന്ധം അവളുടെ അധ്യാപകർക്കുണ്ടായിരുന്നു. അങ്ങനെയാണ്​ പകരമൊരു പൊന്നിൻ കമ്മലുമായി അധ്യപകർ പ്രിയപ്പെട്ട വിദ്യാർഥിനിയുടെ വീട്ടിലെത്തിയത്​​.

മലപ്പുറം ജില്ലയിലെ വടക്കാങ്ങരയിലാണ്​ സംഭവം. വിദ്യാർഥിനിയായ ഫാത്തിമ സിയ ആറു വയസുകാരനെ ക്വാറിയിൽ നിന്ന് രക്ഷിച്ചത്​ കഴിഞ്ഞ ദിവസമാണ്​. രക്ഷിക്കുന്നതിനിടെ അവളുടെ പ്രിയപ്പെട്ട കമ്മൽ നഷ്​ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ട കമ്മലിന് പകരം പുതിയ സ്വർണ്ണാഭരണവുമായാണ്​ ഫാത്തിമ സിയ പഠിക്കുന്ന എം.പി.ജി.യു.പി. സ്കൂളിലെ അധ്യാപകരുടെ സംഘം ആദരിക്കാൻ വീട്ടി​ലെത്തിയത്.

വീട്ടിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഷുക്കൂർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇ .എസ് മാലിനി സ്വർണ്ണാഭരണവും മെമ​േൻായും കൈമാറി. സിയയുടെ കൂടെയുണ്ടായിരുന്ന മിദ് ലാജിനെയും ചടങ്ങിൽ ആദരിച്ചു . അധ്യാപപകരായ ഹഫ്സത്ത്, കെ. ജാബിർ, ബുശ്റ ഖാദർ, ഷീബ,മഹേഷ് ,റഫീഖ് ,രാജ് മോഹൻ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brave
News Summary - siya awarded
Next Story