രോഗികൾക്ക് കൈത്താങ്ങായി രാമപുരം അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ
text_fields‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് രാമപുരം അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ സമാഹരിച്ച തുക പ്രധാനാധ്യാപകൻ പി. അബ്ദുൽ റഹീമിൽനിന്ന് ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല ഏറ്റുവാങ്ങുന്നു
മങ്കട: മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും ശാരീരിക പ്രയാസങ്ങളാൽ ദുരിത ജീവിതത്തിലായവർക്കും സാന്ത്വനമേകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് രാമപുരം അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. മദ്റസ പ്രധാനാധ്യാപകൻ പി. അബ്ദുൽ റഹീമിൽനിന്ന് ‘മാധ്യമം’ ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ടി.കെ. മുഹമ്മദ് സുഫിയാൻ, കെ.പി. ഇൻസാഫ് ഹുനൈൻ, പി. മുഹമ്മദ് ഹനീൻ, പി. ഷഹബാസ് അമൻ, കെ.പി. അയ്ന, എം. ഹന്ന, കെ.സി. നിബ ഫാത്തിമ, പി.ടി. മുഹമ്മദ് ഷയാൻ, പി. മുഹമ്മദ് ഹംദാൻ, കെ.പി. മഹറിസ്, വി. ജന്ന ആയിഷ എന്നിവർക്കു മാധ്യമത്തിന്റെ ഉപഹാരം നൽകി. മദ്റസ പ്രസിഡന്റ് കെ.പി. അഹമ്മദ് അഷ്റഫ്, ജമാഅത്തെ ഇസ്ലാമി പടപ്പറമ്പ് ഏരിയ പ്രസിഡന്റ് സി. ബഷീർ, അധ്യാപകർ എ.കെ. സഹദ് ഷമീർ, ഷബീർ, കെ. മുഹമ്മദ് അലി, സീനത്ത്, മാധ്യമം ഏരിയ കോഓഡിനേറ്റർ ടി. അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു. പി. മുഹമ്മദ് ഹംദാൻ പ്രാർഥനയും പി.കെ. നിയാസ് തങ്ങൾ നന്ദിയും പറഞ്ഞു.

