Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 110 ആണ്ടിന്റെ ഒാർമകളുമായി കുഞ്ഞിമൊയ്തീൻ; ആദരിച്ച് അധ്യാപകരും രക്ഷിതാക്കളും
text_fieldsbookmark_border
110 വയസ്സായ കുഞ്ഞിമൊയ്തീനെ ചേരിയം ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു
മങ്കട: 110 വയസ്സായ കർഷകനെ ചേരിയം ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. പൊന്തൊടികയിലെ കേരളാംതൊടി കുഞ്ഞിമൊയ്തീനെയാണ് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ചേരിയം ഗവ.ഹൈസ്കൂൾ പി.ടി.എ യും അധ്യാപകരും ആദരിച്ചത്.
പ്രധാനാധ്യാപകൻ അൻവർ ബഷീർ പൊന്നാട അണിയിച്ചു. പി.ടി. എ പ്രസിഡൻ്റ് യു.പി ബഷീർ, എസ്.എം.സി ആൻഡ് എസ്.എം.ഡി.സി അംഗം കളത്തിൽ മുഹമ്മദലി, കെ.വി.നദീർ, പി.ടി.സൈഫുദ്ധീൻ, നിസാർ, സംഗീത, റജീന, കെ.ടി. റിയാസ് എന്നിവർ പങ്കെടുത്തു. കെ.ടി. മൊയ്തി നന്ദി പറഞ്ഞു.
Next Story

