Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightമമ്മൂട്ടി വക...

മമ്മൂട്ടി വക പിറന്നാള്‍ കേക്കും സമ്മാനങ്ങളും; മനം നിറഞ്ഞ് പീലി

text_fields
bookmark_border
മമ്മൂട്ടി വക പിറന്നാള്‍ കേക്കും സമ്മാനങ്ങളും; മനം നിറഞ്ഞ് പീലി
cancel

മങ്കട: മമ്മൂക്കയുടെ ഹാപ്പി ബര്‍ത്ത് ഡേയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്തതില്‍ മനംനൊന്ത് കരഞ്ഞ് താരമായ പീലി എന്ന ദുവ മോളുടെ പിറന്നാളിന് മമ്മുക്കയുടെ ഗിഫ്റ്റ്. ത​െൻറ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പീലി മോളുടെ പിറന്നാളിന് കേക്കും വസ്ത്രവും നല്‍കിയാണ് മമ്മൂട്ടി പീലി മോളെ അമ്പരപ്പിച്ചത്. കേക്കില്‍ എഴുതിയ വാചകങ്ങള്‍ കണ്ട് പീലി ശരിക്കും ഞെട്ടി ''ഹാപ്പി ബേര്‍ത്ത് ഡെ പീലി മോള്‍, വിത്ത് ലോട്​സ് ഓഫ് ലവ് മമ്മൂട്ടി.''കൂടാതെ മമ്മൂട്ടി വീഡിയോ കോളില്‍ പീലിയെ വിളിച്ച് ജന്മ ദിനാശംസകള്‍ അറിയിക്കുകയും ചെയ്തു.

ശനിയാഴ്ചയായിരുന്നു പീലിയുടെ അഞ്ചാം പിറന്നാള്‍. വീട്ടില്‍ ഒരുക്കിയ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കാനിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മമ്മൂട്ടിയുടെ ഗിഫ്റ്റ് പീലിമോളെ തേടിയെത്തുന്നത്. അങ്കമാലി ചമ്പന്നൂര്‍ സ്വദേശികളായ ജോസ് പോളും ബിജു പൗലോസുമാണ് മമ്മുട്ടിയുടെ സമ്മാനങ്ങളുമായി ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ തിരൂര്‍ക്കാട് പീലിയുടെ വീട്ടിലെത്തിയത്. അതോടെ പീലിയുടെ പിറന്നാളാഘോഷം കെങ്കേമമായി.

സെപ്റ്റംബര്‍ എഴിനായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍. തന്നെ മമ്മൂട്ടി പിറന്നാളിന്​ ക്ഷണിച്ചില്ലെന്ന്​ പറഞ്ഞ്​ പീലി​ സങ്കടപ്പെട്ട്​ കരയുകയായിരുന്നു. ഇതി​െൻറ വീഡിയോ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കു കയും ചെയ്തിരുന്നു. ഈ വീഡിയോ ആണ് വൈറലായത്. വീഡിയോ വൈറലായതോടെ 12ന് പീലിയുടെയും ബര്‍ത്ത്‌ഡേയാണെന്ന് വാര്‍ത്തകളില്‍ വന്നിരുന്നതായി പിതാവ് ഹമീദ് പറഞ്ഞു. ഇതറിഞ്ഞാണ് മമ്മൂട്ടി സമ്മാനങ്ങള്‍ അയച്ചത്. മമ്മൂട്ടി ഫാന്‍സ് ആൻഡ്​​ വെല്‍ഫെയര്‍ അസോസിയേഷന്‍ പെരിന്തല്‍മണ്ണയിലെ ഓണ്‍ലൈന്‍ പ്രമോട്ടര്‍ കൂടിയാണ് ഹമീദ്.

Show Full Article
TAGS:Mammootty peeli birthday cake 
Next Story