നിർധന രോഗികൾക്ക് സാന്ത്വനവുമായി എൻ.സി.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾ
text_fieldsമാധ്യമം ഹെൽത്ത് കെയറിലേക്ക് വേരുംപുലാക്കൽ എൻ.സി.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുകയുടെ ചെക്ക് സ്കൂൾ പ്രിൻസിപ്പൽ എ.പി. ശംസുദ്ദീൻ, എൻ.സി.ടി ട്രസ്റ്റ് വൈസ് ചെയർമാൻ എ. സിദ്ദീഖ് ഹസ്സൻ മൗലവി എന്നിവരിൽനിന്ന് മാധ്യമം ഹെൽത്ത് കെയറിലേക്ക് വേരുംപുലാക്കൽ എൻ.സി.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുകയുടെ ചെക്ക് സ്കൂൾ പ്രിൻസിപ്പൽ എ.പി. ശംസുദ്ദീൻ, എൻ.സി.ടി ട്രസ്റ്റ് വൈസ് ചെയർമാൻ എ. സിദ്ദീഖ് ഹസ്സൻ മൗലവി എന്നിവരിൽനിന്ന് മാധ്യമം സർക്കുലേഷൻ മാനേജർ എം. മുഹമ്മദ് ഹാരിസ് ഏറ്റുവാങ്ങുന്നു
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ വി. അബ്ദു, പി.ടി.എ പ്രസിഡന്‍റ് എം.വി. നൗഫൽ, സ്റ്റാഫ് സെക്രട്ടറി പി.പി. ഹബീബ് റഹ്‌മാൻ, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു. കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ പി.എ. ആബിദ്, ഫാത്തിമ ബയാൻ, മദീഹ കപ്രക്കാടൻ, ക്ലാസ് മെൻറർമാരായ എൽ.കെ.സി. ഹാജറ, എം. സുമയ്യ, പി. നിയാസ് എന്നിവർക്ക് ഉപഹാരം നൽകി. സ്കൂൾ ഹെൽത്ത് കെയർ കോഓഡിനേറ്റർ എൽ.കെ.സി. ഹാജറ സ്വാഗതവും അസി. കോഓഡിനേറ്റർ എം. സുമയ്യ നന്ദിയും പറഞ്ഞു.