മങ്കട: പഞ്ചായത്തിലെ സ്ത്രീക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മങ്കട ഗവ. ആശുപത്രിയിലെ ഡോക്ടര്‍, മൂന്ന് സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന് എന്നിവര്‍ നിരീക്ഷണത്തില്‍ പോയി.
ഈ രോഗി മങ്കട ഗവ. ആശുപത്രിയില്‍ മൂന്നുദിവസം ചികിത്സതേടിയിരുന്നു. അസുഖം മാറാത്തതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകർ നിര്‍ദേശിച്ചതനുസരിച്ചാണ് മഞ്ചേരിയില്‍ കോവിഡ് പരിശോധന നടത്തിയത്. ഫലം പോസിറ്റിവാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയത്. രോഗിക്ക് കോവിഡ് പകര്ന്നതിെൻറ ഉറവിടം അറിയില്ല.