അപകട ഭീഷണിയായ മരങ്ങള്‍ വെട്ടിമാറ്റണം: വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsമേലെ അരിപ്രയില്‍ അപകട ഭീഷണിയായി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍
മങ്കട: മേലെ അരിപ്ര ശകടം ബസ്സ്‌റ്റോപ്പിന് സമീപം അപകട ഭീഷണിയായി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മറ്റി ആവശ്യപെട്ടു. പതിനഞ്ചോളം വലിയ അക്കേഷ്യ മരങ്ങള്‍ ഏത് നിമിഷവും നിലം പൊത്തുന്ന അവസ്ഥയിലാണ്.
ബസ്‌റ്റോപ്പും, വെദ്യുതി ലൈനുകളും, ഈ മരങ്ങളുടെ താഴെ ആണ് സ്ഥിതി ചെയ്യുന്നത്. ഈ വിഷയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പരാതി നല്‍ക്കുകിയിട്ടും ഇതു വരെ ഒരു പരിഹാരമായിട്ടില്ലന്നും എത്രയും പെട്ടെന്ന് പരിഹാരം കണ്ടിട്ടില്ലങ്കില്‍ പാര്‍ട്ടി പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സൈതാലി വലമ്പൂര്, ജനറല്‍ സെക്രട്ടറി നൗഷാദ് അരിപ്ര, യൂണിറ്റ് പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍, ശിഹാബ് തിരൂര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.