ഇലയിൽ ചിത്ര വിസ്മയങ്ങൾ തീർത്ത് തൻസീൽ
text_fieldsതൻസീൽ തെങ്ങോല ചിത്രവുമായി
മങ്കട: ഇലകളിൽ ഛായാചിത്രങ്ങളും രൂപങ്ങളും വെട്ടിയെടുത്ത് ശ്രദ്ധേയനാവുകയാണ് മുഹമ്മദ് തൻസീൽ. ചിത്രരചനയിലും പാഴ്വസ്തുക്കൾ കൊണ്ട് കൗതുക വസ്തുക്കളും അലങ്കാരങ്ങളും ഒരുക്കുന്നതിലും കഴിവു തെളിയിച്ച തൻസീൽ ഇലകളിൽ രൂപങ്ങൾ വെട്ടിയെടുത്ത് ഇതിനകം ശ്രദ്ധനേടി. ചെറിയ ഇലകളിൽ പോലും നിരവധി ചിത്രങ്ങൾ രചിച്ചു.
കഴിഞ്ഞ ദിവസം തെങ്ങോലയിൽ രൂപകൽപന ചെയ്ത മുഖ്യമന്ത്രി പിണറായി വിജയെൻറ ഛായാചിത്രവും പൂർണകായ രൂപവും ശ്രദ്ധേയമായിരുന്നു. മൂന്നു ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിയത്. മങ്കട ഗവ. ഹൈസ്കൂളിൽനിന്ന് ഈ വർഷം പത്താംതരം പൂർത്തിയാക്കിയ തൻസീൽ മങ്കട മേലോട്ടും കാവിൽ പരിയംകണ്ടൻ അബ്ദുൽ മുനീറിെൻറയും സുഫൈറ ബാനുവിെൻറയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

