ഒളികാമറ: യുവാവ് അറസ്റ്റിൽ
text_fieldsമങ്കട: ഒളികാമറ വെച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മങ്കട കടന്നമണ്ണ സ്വദേശിയായ സനൂപ് (25) അറസ്റ്റിൽ. സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. ദൃശ്യങ്ങൾ കൈവശം വെച്ചവരെയും സമൂഹ മാധ്യമങ്ങളിൽ കൂടെ പ്രചരിപ്പിച്ചവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് മങ്കട ഇൻസ്പെക്ടർ എൻ. പ്രജീഷ് അറിയിച്ചു.
എ.എസ്.ഐ ഷാഹുൽ ഹമീദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സലാം നെല്ലായ, ബിന്ദു മുരളി, സിവിൽ പൊലീസ് ഓഫിസർ പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതി മുമ്പാകെ ഹാജരാകിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

