Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightചെ​റു​കു​ളം...

ചെ​റു​കു​ളം വ​ലി​യ​പാ​റ പ​രി​സ​രം: പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്

text_fields
bookmark_border
Youth Congress to make plastic free
cancel
camera_alt

ചെ​റു​കു​ളം വ​ലി​യ പാ​റ​ക്ക് സ​മീ​പം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സ്ഥാ​പി​ച്ച ബോ​ട്ടി​ൽ ബൂ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ആ​സാ​ദ് ത​മ്പാ​ന​ങ്ങാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ഞ്ചേ​രി: ചെ​റു​കു​ളം വ​ലി​യ​പാ​റ​യി​ൽ ബോ​ട്ടി​ൽ ബൂ​ത്തും പോ​സ്റ്റ​റു​ക​ളും സ്ഥാ​പി​ച്ച് ചെ​റു​കു​ളം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി. പാ​റ​യു​ടെ പ​രി​സ​ര​ത്ത് വ​ലി​യ തോ​തി​ൽ പ്ലാ​സ്റ്റി​ക് അ​ട​ക്കം ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്നു​ണ്ടെ​ന്ന 'മാ​ധ്യ​മം' വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ ബോ​ട്ടി​ൽ ബൂ​ത്ത് സ്ഥാ​പി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ആ​സാ​ദ് ത​മ്പാ​ന​ങ്ങാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​കൃ​തി സം​ര​ക്ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​വി​ഷ്ക​രി​ക്കു​മെ​ന്നും ബോ​ധ​വ​ത്ക​ര​ണ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി‍യി​ച്ചു. പ്ര​ദേ​ശ​ത്തെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണി​ത്. വ​ലി​യ പാ​റ​യി​ൽ ക​യ​റി പ്ര​കൃ​തി​യെ ആ​സ്വ​ദി​ക്കാ​ൻ ഒ​ഴി​വ് ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.

സ​ഞ്ചാ​രി​ക​ൾ ഭ​ക്ഷ​ണ പൊ​തി​ക​ളു​മാ​യി എ​ത്തി ഇ​തി‍െൻറ അ​വ​ശി​ഷ്ട​ങ്ങ​ൾ പാ​റ​യി​ൽ ത​ന്നെ ഉ​പേ​ക്ഷി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​തി​ന് പു​റ​മെ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും മ​ദ്യ​ക്കു​പ്പി​ക​ളും ഇ​വി​ടെ ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

പ​രി​സ​ര​മാ​കെ വൃ​ത്തി​ഹീ​ന​മാ​യി കി​ട​ന്ന​തോ​ടെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​കെ. ഷാ​ജ​ഹാ​ൻ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ്, പി.​ടി. ല​ത്തീ​ഫ്, കെ.​എ​സ്.​യു മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് അ​ൻ​സി​ഫ് ബാ​ബു, കെ.​പി. ബ​ഷീ​ർ, പി.​ടി. ബ​ഷീ​ർ, ഷം​സീ​ർ, റി​ഫ്ഷി​ദ്, ഷി​ബി​ൽ, ഇ​ഹ്സാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic freeyouth congress
News Summary - Youth Congress to make plastic free
Next Story