ചാരായവുമായി യുവാവ് പിടിയിൽ
text_fieldsബാബു
മഞ്ചേരി: 14 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസിെൻറ പിടിയിൽ. എളങ്കൂർ തളപ്പക്കുഴി കല്ലടശ്ശേരി വീട്ടിൽ ബാബുവാണ് (41) പിടിയിലായത്. മഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിൽ ആലുങ്കൽ മൃഗാശുപത്രി തളപ്പക്കുഴി- -മണ്ണാത്തി റോഡിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഒമ്പത് ലിറ്റർ ചാരായവും പിന്നീട് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.
പ്രതിക്കെതിരെ മഞ്ചേരി എക്സൈസിൽ രണ്ട് കേസും വനം വകുപ്പുമായി ബന്ധപ്പെട്ട കേസിലും ഇയാൾ പ്രതിയാണെന്ന് മഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ. ജിനീഷ് പറഞ്ഞു. പ്രിവൻറിവ് ഓഫിസ൪ എൻ. അബ്ദുൽ വഹാബ്, പ്രിവൻറിവ് ഓഫിസർ ഗ്രേഡ് ടി. ബാബുരാജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.കെ. സതീഷ്, വി. സുഭാഷ്, അഹമ്മദ് റിഷാദ്, ഷിനു ചന്ദ്രൻ, ഹരീഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫിസർ നിമിഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കി.

