ജീവനക്കാരൻ ഷോക്കേറ്റു മരിച്ച സംഭവം: കെ.എസ്.ഇ.ബി വകുപ്പുതല അന്വേഷണം തുടങ്ങി
text_fieldsമഞ്ചേരി: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി വകുപ്പുതല അന്വേഷണം തുടങ്ങി. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. അന്നേദിവസം സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരിൽ നിന്ന് മൊഴിയെടുക്കും.
നേരത്തെ തൃക്കലങ്ങോട് സെക്ഷനിലെ സബ് എൻജിനിയറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഒരു സബ് എൻജിനിയർ, ഒരു ലൈൻമാൻ, മൂന്ന് വർക്കർ എന്നിവരാണ് സ്ഥലത്തുണ്ടായിരുന്നത്.
കരിക്കാട് കൊടശ്ശേരിപ്പറ്റക്കുന്ന് വേലായുധൻ (57) ആണ് ഷോക്കേറ്റ് മരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് തൃക്കലങ്ങോട് സെക്ഷൻ പരിധിയിൽ പുന്നക്കുഴിയിൽ എച്ച്.ടി ലൈൻ നന്നാക്കുന്നതിനിടെയാണ് അപകടം. 30 വർഷമായി കരാർ ജീവനക്കാരൻ ആയിരുന്നു വേലായുധൻ.

