
ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും വ്യാപക ക്രമക്കേടുകൾ; 45,000 രൂപ പിഴ ചുമത്തി
text_fieldsമഞ്ചേരി: ജില്ലയിലെ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
പി.പി.ഇ കിറ്റിന് സർക്കാർ നിശ്ചയിച്ച 328 രൂപക്ക് പകരം 850 രൂപക്ക് വിൽപന നടത്തിയ സ്വകാര്യാശുപത്രിക്ക് 15,000 രൂപ പിഴ ചുമത്തി. നിർമാതാവിെൻറ പൂർണ മേൽവിലാസം, നിർമാണ തീയതി, കസ്റ്റമർ കെയർ ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ് എന്നിവ രേഖപ്പെടുത്താത്ത പി.പി.ഇ കിറ്റ്, സാനിറ്റൈസർ എന്നിവ വിൽപനക്ക് വെച്ച സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.
ഒരു കേസിൽ 30,000 രൂപ പിഴ ഈടാക്കി. പിഴയടക്കാത്ത മറ്റ് രണ്ട് സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു. ഡെപ്യൂട്ടി കൺട്രോളർ സുജ. എസ്. മണി, ഇൻസ്പെക്ടിങ് അസിസ്റ്റൻറ് കെ. മോഹനൻ, ലെസ്ലി വിജോയ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
